1916ല്‍ അര്‍ജന്റീനയുടെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് കോപ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത്. 103 വര്‍ഷം പിന്നിടുമ്പോള്‍ ലോക കപ്പും യൂറോ കപ്പും കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ജനശ്രദ്ധയാകര്‍ഷിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റായി ഇതു മാറിയിരിക്കുന്നു.
കഴിഞ്ഞ രണ്ടു ലോകകപ്പുകളില്‍ തകര്‍ന്നു പോയ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ പുനര്‍ജനിയാണ് ഇത്തവണ കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ കണ്ടത്. ഏവരും ഉറ്റുനോക്കുന്ന ബ്രസീല്‍-അര്‍ജന്റീന ക്ലാസിക് പോരാട്ടം സെമിഫൈനലില്‍ ലോകം കണ്ടു.
എന്തായാലും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഫുട്‌ബോള്‍ പ്രേമികളെ ഇത്തവണ കോപ നിരാശരാക്കി. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഇത്തവണ നമുക്ക് ലഭ്യമായിരുന്നില്ല.
എ.എൻ.രവീന്ദ്രദാസിന്റെ വിലയിരുത്തൽ.