ഒരു കറപറ്റിയാൽ പിന്നെ മൂലയ്‌ക്കൊതുക്കിവെയ്ക്കുന്ന ഉടുപ്പുകൾ പോലെയാകും ചില ബന്ധങ്ങൾ.
ഉപേക്ഷിക്കാനും മനസ്സുവരില്ല.
എന്നാലൊട്ട് നനച്ച് ഉപയോഗിക്കുകയുമില്ല.
അതങ്ങനെ ഒരു തിരിച്ചുവരവ് കാത്ത് നിറം മങ്ങിക്കിടക്കും.

ഒരു കറപറ്റിയാൽ പിന്നെ മൂലയ്‌ക്കൊതുക്കിവെയ്ക്കുന്ന ഉടുപ്പുകൾ പോലെയാകും ചില ബന്ധങ്ങൾ.

ഉപേക്ഷിക്കാനും മനസ്സുവരില്ല.

എന്നാലൊട്ട് നനച്ച് ഉപയോഗിക്കുകയുമില്ല.

അതങ്ങനെ ഒരു തിരിച്ചുവരവ് കാത്ത് നിറം മങ്ങിക്കിടക്കും.

അത്തരമൊരു കാത്തിരിപ്പിന് നടുവിലാണ് അനഘ ആദ്യമായി ഒരാളെ സ്നേഹിക്കുന്നത്.

ദാമ്പത്യേതര ബന്ധങ്ങൾ നിയമത്തിനുകീഴിൽ തെറ്റല്ലാതായത് കൊണ്ടല്ല, ആരെ എങ്ങനെ സ്നേഹിക്കണം എന്ന തിരിച്ചറിവിന് കാലം ഇത്തിരി വൈകി ഒരു മുഖം കാണിച്ചുകൊടുത്തതുകൊണ്ട്.

ഉച്ചവെയിലിന്റെ അവസാന വരകൾ രണ്ട് ജനലുകളിൽ ഇരുന്ന് കൊണ്ട് അവർ അവ്യക്തമായ പുഞ്ചിരികളിൽ പരസ്പരം ഉറപ്പുകൊടുക്കുന്നത് അനഘയുടെയൊ മറുപുറത്തെ വൃദ്ധന്റെയൊ ജനലുകളല്ലാതെ അരുമറിഞ്ഞില്ല.

നീണ്ട ദീർഘനിശ്വാസങ്ങൾ അല്ലാതെ പരസ്പരം നൽകാൻ ഒന്നും ഇല്ലെന്ന് ഉറപ്പിച്ചു പറയുമ്പോഴും ഒരിക്കൽ ഒരുമിച്ച് ഒരു ഉച്ചവെയിലത്ത് തങ്ങളുടെ നടുവിലെ അകലം ഇല്ലാതാകണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്.

എന്തിനെന്ന് ചോദിച്ചാൽ അനഘയ്ക്ക് തന്റെ കറപറ്റിയ ഉടുപ്പുകൾ നനച്ചിടാനുള്ള വെയിൽ മറുപുറത്താണുണ്ടായിരുന്നത്.

അതിലപ്പുറം ആ ബന്ധത്തെ വലിച്ചിടാൻ മറ്റൊരു കണ്ണിനും അവകാശമില്ലായിരുന്നു.

 

Anupama P Nair
Latest posts by Anupama P Nair (see all)

COMMENT