സുപ്രണ്ടല്ല, അതു മമ്മിയാണ്!

Post date:

Author:

Category:

ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ സൂപ്രണ്ടിനു നേര്‍ക്ക് തന്റെ പിഞ്ചുവിരലുകള്‍ നീട്ടി കൊണ്ട് ആറു വയസ്സുകാരി കുറുമ്പി പറഞ്ഞു -‘ചേച്ചി അത് സൂപ്രണ്ട് അല്ല ഞങ്ങളുടെ മമ്മിയാ’.

സൂപ്രണ്ട് ഡിഫ്‌ന ഡിക്രൂസ് കുട്ടികള്‍ക്ക് അമ്മയാണ്. അമ്മയെ അവര്‍ സ്‌നേഹത്തോടെ മമ്മി എന്നാണ് വിളിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കളക്ടറേറ്റില്‍ നിന്നു നോക്കിയാല്‍ കാണുന്ന ദൂരത്തായി ചില്‍ഡ്രന്‍സ് ഹോം ആരംഭിക്കുന്നത്. ജില്ലാ കളക്ടറാണ് രക്ഷാധികാരി. എറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം എന്നീ നാലു ജില്ലകളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് ചില്‍ഡ്രന്‍സ്് ഹോം നടത്തുന്നത്.

പന്ത്രണ്ടിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് പ്രധാനമായും ഇവിടെ പാര്‍പ്പിക്കുന്നത്. പലവിധ കാരണങ്ങളാല്‍ ഇവിടേക്ക് എത്തിപ്പെടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക, അവര്‍ക്ക് ധൈര്യം പകരുക തുടങ്ങിയ കാര്യങ്ങളാണ് ഹോം ലക്ഷ്യംവെയ്ക്കുന്നത്.

പന്ത്രണ്ടിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് പ്രധാനമായും ഇവിടെ പാര്‍പ്പിക്കുന്നത്. പലവിധ കാരണങ്ങളാല്‍ ഇവിടേക്ക് എത്തിപ്പെടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക, അവര്‍ക്ക് ധൈര്യം പകരുക തുടങ്ങിയ കാര്യങ്ങളാണ് ഹോം ലക്ഷ്യംവെയ്ക്കുന്നത്. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പോക്‌സോ കേസുകളില്‍പ്പെട്ടവര്‍, കുടുംബപ്രശ്‌നങ്ങളും കടുത്ത സാമ്പത്തികബുദ്ധിമുട്ടും നേരിടുന്നവര്‍, അനാഥരായ കുട്ടികള്‍ എന്നിവരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവുപ്രകാരം ഇവിടെ പാര്‍പ്പിക്കുന്നു.

62 കുട്ടികളാണ് ഹോമിലെ സ്ഥിരതാമസക്കാര്‍. ഇതില്‍ ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്നവരും ദിവസേന സ്‌കൂളില്‍ പോയി വരുന്നവരുമുണ്ട്. ബാക്കിയുള്ളവര്‍ ചെറിയ കുട്ടികളാണ്. ഹോമില്‍ സുപ്രണ്ടിനെ കൂടാതെ ആറ് കെയര്‍ടേക്കര്‍മാര്‍, ഒരു വാച്ച് വുമണ്‍, രണ്ടു കുക്ക് എന്നിവരാണ് സ്ഥിരമായി ഉണ്ടാവുക. കൈനിറയെ ഓര്‍മ്മകളുമായി ഒരു മുത്തശ്ശി മാവും അവര്‍ക്ക് കൂട്ടായുണ്ട്.

‘തളര്‍ന്നു പോകാനും, തോറ്റു പോകാനും ഒരുപാട് കാരണങ്ങള്‍ ഉണ്ടാവും. പക്ഷേ, ജയിക്കാന്‍ ഒരൊറ്റ കാരണമേ ഉണ്ടാവൂ. ജയിക്കണം എന്നുള്ള നമ്മുടെ തീരുമാനം’ -അവിടത്തെ ചുമരില്‍ എഴുതിയിരിക്കുന്നു. ഈ വാക്യങ്ങളെ ഏറ്റെടുത്തുകൊണ്ടെന്ന വിധമാണ് ചില്‍ഡ്രന്‍സ് ഹോമിന്റെ അഭിമാനമായി മാറിയ കുമാരി ജ്യോതിയുടെ വിജയവും. അബുദാബിയില്‍ നടന്ന സമ്മര്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ബാസ്‌ക്കറ്റ്‌ബോള്‍ മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയത് ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിന്റെ സ്വന്തം ജ്യോതി ആയിരുന്നു.

കുട്ടികള്‍ക്ക് ജീവിതത്തില്‍ മുന്നോട്ടു പോകാനും വിജയങ്ങള്‍ കൈവരിക്കാനും ഒപ്പമുണ്ട് എന്ന ഉറപ്പാണ് ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമും അവരുടെ മമ്മിയും നല്‍കുന്നത്. ‘ഇതെന്റെ ജോലിയല്ല, കടമയാണ്, സേവനമാണ് എന്ന് ചിന്തിച്ചാല്‍ മാത്രമേ എന്റെ ജോലി എനിക്ക് നിര്‍വഹിക്കാന്‍ പറ്റൂ’ -ചില്‍ഡ്രന്‍സ് ഹോമിലെ മമ്മിയുടെ ഈ വാക്കുകള്‍ പോലെ ഉറച്ചതാണ് അവര്‍ അവിടുത്തെ കുട്ടികള്‍ക്ക് നല്കുന്ന സംരക്ഷണവും.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

Nisha M Kunjappan
Nisha M Kunjappan
1998 ഓഗസ്റ്റ് 17ന് പാല്യത്തറ വീട്ടിൽ പി.എക്സ്.കുഞ്ഞപ്പന്റെയും മോളിയുടെയും മകളായി നിഷ എം. കുഞ്ഞപ്പൻ ജനിച്ചു. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ കടക്കരപ്പള്ളിയാണ് സ്വദേശം. സെന്റ് ജോർജ്സ് ഹൈസ്കൂൾ തങ്കി, എസ്.സി.യു.ജി.വി.എച്ച്‌.എസ്.എസ്. പട്ടണക്കാട് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് ചേർത്തല ശ്രീ നാരായണ കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി.
കൗമാര്യത്തിലേക്കെത്തിയപ്പോൾ തുടങ്ങിയതാണ് ജേർണലിസത്തോടുള്ള ഒരുതരം കൗതുകവും ആവേശവും. പ്രായത്തിനൊപ്പം ആ ആവേശവും വളർന്നു. വായന വർദ്ധിച്ചു, ചെറു കുറിപ്പുകൾ എഴുതിയിട്ടു. ഇപ്പോൾ കേരള മീഡിയ അക്കാഡമിയിലെ ജോർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: