പ്രിയപെട്ട ശാസ്ത്രജ്ഞരെ, നിങ്ങൾ ഒറ്റയ്ക്കല്ല. ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം. 135 കോടി ഇന്ത്യൻ ജനതയുണ്ട് നിങ്ങളെ താങ്ങി നിർത്താൻ. കാരണം നമ്മൾ ഒറ്റക്കെട്ടാണ്.

45 ദിവസങ്ങളോളം നീണ്ട ഈ യാത്ര ഒരു പരീക്ഷണം മാത്രമാണ്, അല്ലാതെ ഒരു പരിശീലനമല്ല. ഓരോ പരീക്ഷണങ്ങൾക്കും വിജയവും പരാജയവുമല്ലാതെ ഉടമകളായി മറ്റാരാണുള്ളത്?

ഇനിയുള്ള ഓരോ നിമിഷവും ഞങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും. ഇന്ത്യ എന്ന രാജ്യത്തിന്റ യശസ്സ് വാനോളമുയർത്താൻ വേണ്ടി ദിനരാത്രം പ്രയത്നിച്ച നിങ്ങളുടെ കഴിവിനെയും, ആന്മാർത്ഥതയെയും കുറിച്ച്.

പ്രിയപ്പെട്ട ഐ.എസ്.ആർ.ഒ. ചെയർമാൻ നിങ്ങൾ കരയരുത്. കാരണം നമുക്ക് സംഭവിച്ച അവിചാരിത പരാജയമല്ല ഞങ്ങളെ വിഷമത്തിലാഴ്ത്തുന്നത്. പകരം നിങ്ങളുടെ കണ്ണിൽ നിന്ന് വീഴുന്ന ഓരോ തുള്ളികളുമാണ്. അത്കൊണ്ട് നിങ്ങൾ കരയരുത്.

45 ദിവസങ്ങളോളം നീണ്ട ഈ യാത്ര ഒരു പരീക്ഷണം മാത്രമാണ്, അല്ലാതെ ഒരു പരിശീലനമല്ല. ഓരോ പരീക്ഷണങ്ങൾക്കും വിജയവും പരാജയവുമല്ലാതെ ഉടമകളായി മറ്റാരാണുള്ളത്?

ലോകത്തിൽ ഒരു രാജ്യം പോലും ഇതുവരെ കടന്നുചെല്ലാൻ തയാറാവാതിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ശ്രദ്ധ തിരിച്ചു പരീക്ഷണം നടത്താൻ തയാറായ നിങ്ങൾ, ഓരോ ശാസ്ത്രജ്ഞരും ഭാരതത്തിന്റെ അഭിമാനമാണ്.

2.1 കിലോ മീറ്റർ മാത്രം അകലെയാണ് നമ്മുടെ സ്വപ്നം ദിശ മാറി സഞ്ചരിച്ചത്. അതായത് ഏകദേശം 95 ശതമാനത്തോളം നമ്മൾ വിജയം കണ്ടിരിക്കുന്നു.

കൂടാതെ, നിങ്ങൾ മുൻപോട്ട് വെച്ചത് കേവലം ഒരു ചാന്ദ്രദൗത്യം മാത്രമായിരുന്നില്ല. ലോകത്തിൽ ഒരു രാജ്യം പോലും ഇതുവരെ കടന്നുചെല്ലാൻ തയാറാവാതിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ശ്രദ്ധ തിരിച്ചു പരീക്ഷണം നടത്താൻ തയാറായ നിങ്ങൾ, ഓരോ ശാസ്ത്രജ്ഞരും ഭാരതത്തിന്റെ അഭിമാനമാണ്.

ഇന്ത്യൻ ജനതയെ സ്വപനം കാണാൻ പഠിപ്പിച്ച എ.പി.ജെ.അബ്ദുൾ കലാമിന്റെ വാക്കുകൾ നമ്മുക്ക് ഓർമയില്ലേ?… “Your best teacher is your last mistake”.

ഇതാ വിക്രം ലാൻഡർ കണ്ടെത്തിയെന്നും ഓർബിറ്റർ അതിന്റെ ചിത്രം പകർത്തിയെന്നുമുള്ള ശുഭ വാർത്തയും വന്നിരിക്കുന്നു. നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നും കേൾക്കുന്നു. നിങ്ങളും ശ്രമം പാഴാവില്ല, ഉറപ്പ്.

വീഴ്ചയിൽ നിന്ന് നമ്മൾ പാഠം ഉൾക്കൊണ്ട് ഇന്നല്ലെങ്കിൽ നാളെ നമ്മൾ ലക്ഷ്യത്തിൽ എത്തിച്ചേരും. അത് തീർച്ചയാണ്. ഒപ്പം ഇനിയും നല്ല വാർത്തകൾക്കായി നമുക്ക് കാതോർക്കാം.

Midhun Pankajan

COMMENT