നീ നടക്കുന്ന വഴികളിലെ
നിന്റെ നിഴൽ ചവിട്ടി
ആളുകൾ അവരവരുടെ
തിരക്കുകളിലേക്ക് പായുന്നു.
നിന്നെ അറിയാത്ത നീ അറിയാത്ത
നഗര മധ്യത്തിൽ നീ ഒറ്റയ്ക്ക്
നീ ആരാണ്?
നിന്റെ മുഖം കാണുവാൻ
ആഴങ്ങളിലേക്ക്...
നിശയുടെ ദൂരങ്ങൾക്കപ്പുറം
തിരികെ വരും പുലരി പോൽ
ഇനിയും വരികയില്ലാ വഴിയിൽ ഞാൻ.
ഒരു മണൽത്തരി ഞാൻ.
നിൻ തിരയിൽപ്പെട്ടുഴലാ-
നില്ലയിനിയും.
മറവിയുടെയാഴങ്ങളിൽ
വിരഹജലത്തിൽ
മുങ്ങിച്ചാകാനൊരിടം
തന്നില്ല നീ.
നിന്റെയുള്ളിൽ,
ഓർമ്മകൾ സ്വപ്നങ്ങളാകാമായിരുന്ന രാത്രികളിൽ
ഞാൻ നശിപ്പിച്ച നിദ്രകൾക്ക് മാപ്പ്.
നീ നശിപ്പിച്ച സ്വപ്നങ്ങൾക്കും
നീ ജനിപ്പിച്ച വരികൾക്കും
നന്ദി.
വിദ്വേഷം പ്രചരിപ്പിക്കുന്ന ഫാഷിസ്റ്റ് ശ്രമങ്ങളിൽ ഇന്ത്യയിൽ ക്രിസ്മസിന് ഇത്തവണ സൗഹൃദത്തിന്റെ പ്രതിരോധമാനം ഉണ്ടായിരുന്നു. നമ്മൾ (രാഷ്ട്രീയ) യാഥാർത്ഥ്യം ഒഴിവാക്കിയാലും യാഥാർത്ഥ്യം നമ്മളെ ഒഴിവാക്കില്ല. ഹാപ്പി ക്രിസ്മസ് മാന്യമായി ആശംസിക്കുന്നതിൽ തെറ്റുണ്ടായിരുന്നില്ല. വട്ടേപ്പം ഉണ്ടെങ്കി...
പിന്നിൽ അഗാധമായ കയം. മുകളിലോ പാറകെട്ടുകൾ നിറഞ്ഞ ഭീകരമായ കൊടുമുടി. കുപ്പിച്ചില്ലുകളും കള്ളിമുള്ളുകളും നിറഞ്ഞ ചരൽപാതയിൽ ചവിട്ടി അയാൾ നടന്നു വരികയായിരുന്നു. പെട്ടെന്ന് ഭീതിപ്പെടുത്തും വിധം ഒരു നിലവിളി കേട്ടു. നോക്കുമ്പോൾ ഒരു...
വില്യം ഷേക്സ്പിയറുടെ ഹാംലറ്റ് എന്ന നാടകത്തിൽ പൊളോണിയസ് എന്ന കഥാപാത്രം ഒരു ചെറിയ വലിയ കാര്യം പറയുന്നുണ്ട് -Brevity is the soul of wit! ചുരുക്കിപ്പറയുന്നതിലാണ് വിവേകം. ചുരുക്കിപ്പറയുന്ന രീതിയാണ് മാധ്യമങ്ങളിൽ...
തന്റെ പാദങ്ങളിൽ നിന്ന് ശക്തി ചോർന്നുപോകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. എങ്കിലും എവിടെയെന്നറിയാത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര അവൻ തുടർന്നു. വനത്തിന്റെ കാഠിന്യവും രാത്രി സമ്മാനിച്ച അന്ധകാരവും അവന്റെ യാത്ര കൂടുതൽ ദുഷ്കരമാക്കുവാൻ തുടങ്ങിയിരിക്കുന്നു. എന്തെന്നറിയാത്ത...
Citizens must get an interpretation of the economic, political, and cultural significance of various events. The media do such interpretation through features, editorials, special...
നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ്
എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ...
അതിനു മുമ്പ്, അവൾക്ക്
ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു.
ഒരു കല്ലിനും മുള്ളിനും
അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല.
വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ
എല്ലാം അവൾ അനുഭവിച്ചറിയട്ടെ...!
ആത്മാവിന്റെ ദാഹം...
ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു.
ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം.
ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി.
മനസ്സിനെ അതിനായി പാകപ്പെടുത്താന് ശ്രമിച്ചു.
മനസ്സിന്റെ...
വംശഹത്യയുടെ വിലാപങ്ങൾ
ചരിത്രപരമായ
ആവർത്തനങ്ങളെങ്കിലും
തെരുവുകളിൽ ഞങ്ങളത്
നിഗൂഢമായി കൈമാറ്റം ചെയ്തു.
ഞങ്ങളിൽ ഒരാൾപോലും കവിയല്ലെന്നിരിക്കെയും
ഭാവാത്മകതയോടെ
പ്രാചീനതയുടെ
അഗാധമായ ലയത്തോടെ
ഞങ്ങളത് മൂളി;
പൊലീസ് ആക്രമിക്കുവാനടുക്കുമ്പോഴൊക്കെ
ദേശീയഗാനം ചൊല്ലുന്ന കൂട്ടുകാരെപ്പോലെ
ഒരു പക്ഷേ,
അതിനേക്കാൾ തീവ്രമായി.
ഹതഭാഗ്യയായ ഞങ്ങളുടെ
മാതൃരാജ്യം...
അസമിലും ബംഗാളിലും
ഡൽഹിയിലും ഉത്തർപ്രദേശിലും ദക്ഷിണേന്ത്യയിലെ-
ഞങ്ങളുടെ തെരുവുകളിൽക്കൂടിയും
രക്തംകൊണ്ട് ഞങ്ങൾ പൗരത്വം
അടയാളപ്പെടുത്തി...
'വസ്ത്രംകണ്ട് ശത്രുവിനെ തിരിച്ചറിയാമെന്ന്' പ്രധാനമന്ത്രി.
രക്തംകണ്ട്...