Home Uncategorized

Uncategorized

FUNCTIONS OF MEDIA -MAJOR AND MINOR

Harold Lasswell, Harvard Professor of Politics and Charles Wright, Professor of Communication at the University of Pennsylvania stressed four functions of the media. Lasswell spoke of three and Wright, one; Denis McQuail, Professor of Sociology at the University of Southampton, England, and later Professor and Head, Department of Mass...

നനവുള്ള കിനാവ്

ഇപ്പോൾ ഈ വരാന്തയിലിരുന്നു മഴ കാണാൻ എന്തോ ഒരു ഭംഗിതോന്നുന്നു. ഇത്രയും നാൾ കാർമേഘം വന്ന് മൂടിയമനസ്സുമായി ഇവിടെ ഇരുന്നത് കൊണ്ടാകാം ഈ ഭംഗി എനിക്ക് നേരത്തെ ആസ്വദിക്കാൻ കഴിയാതെ പോയത്. എന്നാൽ ഇന്ന് ഇരുണ്ട മേഘങ്ങളെ തുടച്ചുമാറ്റി തെളിഞ്ഞു കിടക്കുന്ന എന്റെ മനസിലേക്കാണ് ഈ മഴ പെയ്തിറങ്ങുന്നത്. മഴയ്ക്കൊപ്പം വീശുന്ന നല്ല തണുത്തകാറ്റ് എന്റെ ശരീരത്തെക്കൂടി ശുദ്ധിയാക്കിയപോലെ. ഇന്ന് ഇരുണ്ട മേഘങ്ങളെ തുടച്ചുമാറ്റി തെളിഞ്ഞു കിടക്കുന്ന എന്റെ മനസിലേക്കാണ്...

മറയില്ലാത്ത കാത്തിരിപ്പ്

അക്ഷരങ്ങളെവിടെയോ ചോർന്നു പോയി.. കാഴ്ച മങ്ങിയതിനാൽ പെറുക്കാനും വയ്യ. ആലോചിച്ചൊടുവിൽ ലിപിയും മറന്നു പോയി. ഇന്നലെ അക്ഷരങ്ങൾ കോർത്തൊരു കയറിൽ പിടഞ്ഞു വീണ എന്റെ കവിത പോസ്റ്റ്മോർട്ടത്തിനായി കാത്തു കിടക്കുകയാണ്. ഒറ്റ നോട്ടമെറിഞ്ഞു കൊടുത്തു, ആശയ ദാരിദ്ര്യം. ആ, കഷ്ടം, ഇന്നലെ പെയ്തിറങ്ങിയ മഴയോ ഉദിച്ച സൂര്യനോ ദുരന്തത്തിന്റെ പൊയ്മുഖങ്ങളോ ഇല്ലാതെ. അക്ഷരങ്ങളേ കൂട്ടിയിട്ട് കത്തിച്ചതിനാലാവും കരിനിയമം പുരണ്ട ലഘുലേഖകളെന്ന് കരുതിയിട്ടുണ്ടാകാം. ഞാൻ മാവോയിസ്റ്റല്ല, ഇതു ലഘുലേഖയല്ല, എന്നു പറയ വയ്യാതെ ഇനിയും കാത്തു കിടപ്പാണെന്റെ കവിത. കാരിരുമ്പിന്റെ പോർവീര്യമുള്ള പട്ടിണിപ്പടയുടെ ചൂരാണെൻ കവിത . ചുട്ടുപൊള്ളുന്ന പാതകളെ തൊട്ടു...

നല്ല നടപ്പല്ല സ്വാതന്ത്ര്യം

സ്ത്രീകൾക്ക് രാത്രി ഭീതിയില്ലാതെ നടക്കാൻ സർക്കാർ സൗകര്യം ഒരുക്കുന്നതാണ് വാർത്ത. അദൃശ്യമെങ്കിലും കൈയെത്തും ദൂരത്ത് ക്രമസമാധാന സംവിധാനങ്ങൾ ഉണ്ടാകും. സൗകര്യം ഉപയോഗിച്ച് പലരും നടക്കാൻ ഇറങ്ങുന്നുണ്ട്. പരിഹാസങ്ങളും അപമാനങ്ങളും റിപ്പോർട്ട് ചെയ്തും കണ്ടു. ഈ നടത്തം സഞ്ചാരത്തിലും കൈത്താങ്ങ് കൊടുത്ത് പിന്നീട് പിൻവലിക്കുന്ന നന്മപ്രവൃത്തിയിലും കൂട്ടാമെങ്കിലും സ്വാതന്ത്ര്യത്തിൽ കൂട്ടാൻ കഴിയില്ല. ആരെങ്കിലും വെച്ച് നീട്ടുന്ന സ്വാതന്ത്ര്യം സ്വാതന്ത്ര്യം ആകില്ല എന്നതാണ് ഇതിലുള്ള പ്രശ്നം. ഈ നടത്തം സഞ്ചാരത്തിലും കൈത്താങ്ങ് കൊടുത്ത് പിന്നീട്...

പത്രപ്രവര്‍ത്തകനായ സാഹിത്യകാരന്‍

കെ.പി.വിജയന്റെ മരണം പത്രങ്ങളിലെ ചരമവാര്‍ത്താ പേജില്‍ ഒറ്റ കോളത്തില്‍ ഒതുങ്ങി. അദ്ദേഹം ജോലി ചെയ്തിരുന്ന മാതൃഭൂമി ഒഴികെ മറ്റൊരു ദിനപ്പത്രവും ആ വിയോഗവാര്‍ത്തയ്ക്ക് ഒന്നാം പുറത്ത് ഇടം നല്‍കിയില്ല. ദീര്‍ഘകാലം വിജയന്‍ പ്രവര്‍ത്തിച്ച് അന്ത്യം വരെ ജീവിച്ച കൊച്ചിയിലിറങ്ങിയ എഡിഷനുകളില്‍ പോലും പ്രമുഖ പത്രങ്ങള്‍ വിജയന്റെ മരണവൃത്താന്തം 'ചരമ' പേജില്‍ അടക്കം ചെയ്തു. ഇന്നത്തെ വാര്‍ത്താ മൂല്യനിര്‍ണ്ണയ മാനദണ്ഡത്തില്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന കെ.പി.വിജയന്റെ വിയോഗത്തിന് അത്രയും ചെറിയ പ്രാധാന്യമേ...

ഇടവഴി

ആ ഇടവഴിയിൽ ഇന്നും അവൻ അവളെ തിരയുന്നുണ്ട്. അവളുടെ വരവിനായ് കാത്തിരിക്കുന്നുണ്ട്. അവനറിയാം അവൾക്കിനി ഒരു തിരിച്ചുവരവില്ലയെന്ന്. അവളുടെ നിറപുഞ്ചിരിയില്ലയിനി. അവളുടെ വിളിക്കായ് കാതോർക്കേണ്ടതില്ലയിനി. അവളുടെ കാൽചിലമ്പൊലിയില്ലയിനി. ഇന്നും അവൻ ഓർക്കുന്നു ആ ദിനം. ആരോ പിച്ചിചീന്തിയ അവളെ നെഞ്ചോട് ചേർത്തു പിടിച്ചത്. ഒരു പക്ഷേ ഇന്നവൻ ഭ്രാന്താനായിരിക്കാം. അതെ, സ്നേഹം അവനെ ഭ്രാന്തനാക്കി. സ്നേഹിക്കാൻ മാത്രം വിധിച്ചവനെ ഭ്രാന്താനെന്ന പേരിനാൽ മുദ്രകുത്തുമ്പോൾ ഓർക്കണം അവനും ഒരു ഹൃദയമുണ്ടായിരുന്നു. തന്റെ പാതിയെ അവനിൽ നിന്നടർത്തവെ ആ ഹൃദയത്തിനും മുറിവേറ്റിരുന്നു. ഇന്നും അവൻ ഏകനായി ആ ഇടവഴിയിൽ തന്റെ പാതിയെ തിരയുന്നു.

വിവരസ്വാതന്ത്ര്യത്തിന്റെ അന്ത്യം അടുത്തുവോ?

ഇന്ത്യയിലെപ്പോലെ അമേരിക്കയിലും വിവരാവകാശനിയമമുണ്ട്. അവിടെ അമ്പതിലേറെ വര്‍ഷമായി നിയമം നിലവില്‍ വന്നിട്ട്. നമ്മുടേത് വിവരാവകാശമാണെങ്കില്‍ അവിടുത്തേത് വിവരസ്വാതന്ത്ര്യനിയമമാണ് എന്നതാണ് ഒരു വ്യത്യാസം. നിയമവ്യവസ്ഥകളിലും അപ്പീൽ സംവിധാനത്തിലുമൊക്കെ വേറെയും വ്യത്യാസം കണ്ടേക്കും. പക്ഷേ, ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യം വിവരസ്വാതന്ത്ര്യനിയമം അവിടെ തകര്‍ച്ചയെ നേരിടുന്നു എന്നതാണ്. ചോദിക്കുന്ന വിവരങ്ങള്‍ തരാതിരിക്കാന്‍ എന്തെങ്കിലും കാരണം കണ്ടെത്തുക പതിവാക്കിയിരിക്കുകയാണ് ഗവണ്‍മെന്റും ബ്യുറോക്രസിയും. നിയമം നിലനിര്‍ത്തണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമാണ്. പക്ഷേ,...

പശ്ചാത്താപം

പന്ത്രണ്ടു വർഷത്തെ ജയിൽ ജീവിതം അവനെ വല്ലാതെ മാറ്റിമറിച്ചിരുന്നു. തന്നെ കാർന്നു തിന്നുന്ന അർബുദം കർമ്മഫലമാണെന്ന് അവൻ ഉറച്ചു വിശ്വസിച്ചു. ഋതുക്കൾ മാറിവരുന്നത് പോലെ സന്തോഷവും സങ്കടവും ഒന്നും തന്നെ അവന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. ഈ ഭൂമിയിൽ ഒറ്റപ്പെട്ടു പോവുന്നത് അവനെ സംബന്ധിച്ച് വലിയൊരു പ്രശ്‌നവും ആയിരുന്നില്ല. മദ്യവും പുകച്ചുരുളുകളും അവന്റെ ഏകാന്തജീവിതത്തിൽ അവന് ആത്മമിത്രങ്ങളായി. അങ്ങനെ എങ്ങോട്ടെന്നില്ലാത്ത യാത്രയുടെ ഇടയിലാണ് അവളെ കണ്ടുമുട്ടുന്നത്. ഒരിക്കലും പ്രണയം എന്ന...

LEARN DIRECTLY OR BORROW THE WISDOM

I was defiant in my early youth to the extent that I outrightly rejected all lessons and pieces of wisdom which others shared with me. I never accepted anything which my mind had not directly cognized. But I admit that I was wrong in many places. The world saw much...

നീ

നീ നടക്കുന്ന വഴികളിലെ നിന്റെ നിഴൽ ചവിട്ടി ആളുകൾ അവരവരുടെ തിരക്കുകളിലേക്ക് പായുന്നു. നിന്നെ അറിയാത്ത നീ അറിയാത്ത നഗര മധ്യത്തിൽ നീ ഒറ്റയ്ക്ക് നീ ആരാണ്? നിന്റെ മുഖം കാണുവാൻ ആഴങ്ങളിലേക്ക് സൂക്ഷിച്ചു നോക്കി, കാറും കോളുംമില്ലാതിരിന്നിട്ടും ആ സുതാര്യതയിൽ നീ പ്രതിബിംബിക്കപ്പെട്ടില്ല നിനക്ക് നിന്നെ കാണാനായില്ല... നീ ആരാണ്? നിന്റ മുഖം വികൃതമാണ്. ഒടുവിൽ നീ തിരിച്ചറിഞ്ഞു നിന്നെ.... ചാവാലി പട്ടികൾക്കൊപ്പം തെരുവ് പങ്കിടുന്ന മനുഷ്യക്കോലമാണ് നീ.......