പഞ്ചാബി എഴുത്തുകാരി അമൃതാ പ്രീതം ആത്മകഥയെഴുതാന്‍ തീരുമാനിച്ചുകൊണ്ട് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഖുശ്വന്ത് സിങ്ങിനെ കണ്ടു. തന്റെ ജീവചരിത്രഗ്രന്ഥത്തിന് ഉചിതമായ ഒരു പേര് നിര്‍ദ്ദേശിക്കാന്‍ അവര്‍ സിങ്ങിനോട് അഭ്യര്‍ത്ഥിച്ചു. ഒരു നിമിഷം വൈകാതെ സര്‍ദാര്‍ജിയുടെ മറുപടി വന്നു: 'നിങ്ങളുടെ ജീവിതകഥയോ? അത് ഒരു റവന്യൂ സ്റ്റാമ്പിന്റെ മറുപുറത്ത് എഴുതാനല്ലേ ഉള്ളൂ.' അമൃതാ പ്രീതം എന്ന വിഖ്യാതയായ സാഹിത്യകാരിക്ക് വലിയ ജീവിതാനുഭവങ്ങള്‍ ഒന്നും ഇല്ലെന്നും ഉള്ളത് ഒരു ചതുരശ്ര സെന്റീമീറ്റര്‍ വലിപ്പമുള്ള...
1930കളുടെ അവസാനം യൂറോപ്പ്യന്‍ സാമ്പത്തിക വിദഗ്ദ്ധരാണ് സ്വകാര്യവത്കരണത്തില്‍ ഊട്ടിയുറപ്പിച്ചുള്ള ഈ പുതിയ ഉദാരവത്കരണത്തെ പ്രോത്സാഹിപ്പിക്കാന്‍ ഈ പദം നിര്‍വചിച്ചത് -നവലിബറല്‍. ഈ പേരിലറിയപ്പെടുന്ന പുതിയ ഉദാരവത്കരണ ആശയവാദികള്‍ പ്രധാനമായും മൂന്ന് അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ചാണ് ദൈനംദിന ജീവിതസാഹചര്യത്തില്‍ ആവര്‍ത്തിച്ചു പറയുന്നത് -ചരക്കുകളിലും സേവനങ്ങളിലും സ്വതന്ത്രവ്യാപാരം, മുതലാളിത്ത മുടക്കുമുതലിന്റെ സ്വതന്ത്രചലനം, നിക്ഷേപസ്വാതന്ത്ര്യം.
സമൂഹത്തില്‍ അടിസ്ഥാനപരമായി ഇപ്പോള്‍ കണ്ടു വരുന്ന ഒരു പ്രത്യേകത വിജയികള്‍ എപ്പോഴും വിജയികളാകുകയും പരാജിതരെ പാടെ മറവിയിലാവുകയും ചെയ്യുക എന്നത്....
20 വര്‍ഷം മുമ്പുള്ള ദൃശ്യമാണ്.
തൃശ്ശൂര്‍ ജില്ലയിലെ ഒരു തടിമില്ലില്‍ ഇടഞ്ഞ കൊമ്പന്‍ പാപ്പാനെ ആക്രമിക്കുന്നതാണ് രംഗം.
കലി പൂണ്ട കൊമ്പന്‍ രണ്ടു തവണ ചവിട്ടി കൊല്ലാന്‍ ശ്രമിച്ചെങ്കിലും അതി സാഹസികമായി ഒഴിഞ്ഞ് മാറിയതിനാല്‍ രണ്ടു ചവിട്ടും കൊണ്ടില്ല.
അര മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായാണ് പാപ്പാന്‍ കണ്ണന്‍ അന്ന് രക്ഷപ്പെട്ടത്.
ആന വിരളുന്നതിന്റെ ചിത്രം പകർത്താനുള്ള ശ്രമം മിക്കപ്പോഴും വേദനയിലാണ് അവസാനിക്കുക.
അതിൽ നിന്ന് വ്യത്യസ്തമായി ആശ്വാസവും ആഹ്ലാദവും പകരുന്നതായിരുന്നു കണ്ണന്റെ രക്ഷപ്പെടൽ.
ഈ ചിത്രത്തിന്റെ അടിക്കുറിപ്പില്‍ നിന്ന് ചില വസ്തുതകള്‍ മനസിലായെങ്കിലും തൃപ്തി നല്‍കുന്നുണ്ടോ? ഇല്ല. ചില ചിത്രങ്ങള്‍ അങ്ങനെയാണ്. ചെറിയൊരു അടിക്കുറിപ്പില്‍ തളച്ചിടാനാവില്ല. അതിന് വിശദമായ കുറിപ്പ് തന്നെ വേണ്ടിവരും.
ഈ ചിത്രത്തിന്റെ വിശദവിവരങ്ങള്‍ ഇവിടെ ചേര്‍ക്കാം.
1997 ജൂണ്‍ 5
സുരാസുവിനെ മദ്യത്തില്‍ വിഷം കലര്‍ത്തിക്കുടിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കോട്ടയം റെയില്‍വേ സ്റ്റെഷനില്‍ കണ്ടെത്തുകയായിരുന്നു.
അജ്ഞാതാവസ്ഥയില്‍ കണ്ടെത്തിയ മൃതദേഹം ആരോ തിരിച്ചറിഞ്ഞു.
അങ്ങനെ മാതൃഭുമിയുടെ ഒന്നാം പേജില്‍ ആ മരണ വാര്‍ത്ത വന്നു. നടനും...
ഗുജറാത്ത് കലാപം കത്തിപ്പടരുന്നതില്‍ വലിയ പങ്കുവഹിച്ചത് ഗുജറാത്തിലെ ചില പത്രങ്ങളാണെന്ന് ഈ അടുത്ത് വായിച്ചിരുന്നു. കലാപത്തിലെ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ അഹമ്മദാബാദിലെത്തിയ എഡിറ്റേഴ്സ് ഗില്‍ഡ് പ്രതിനിധികള്‍ ഗുജറാത്ത് സമാചാറിന്റെയും സന്ദേശിന്റെയും പത്രാധിപന്മാരോട് എങ്ങനെയാണ് നിയമങ്ങളും മാധ്യമധാര്‍മികതയും പാലിക്കാതെ പത്രം നടത്താന്‍ തോന്നുന്നതെന്ന ചോദ്യമുയര്‍ത്തി. 'ഞങ്ങള്‍ക്ക് ഞങ്ങളുടെ പത്രം വില്‍ക്കണം' എന്നായിരുന്നു അവരുടെ മറുപടി. ഇതിന് സമാനം എന്ന് തോന്നിപ്പിക്കും വിധമായിരുന്നു പ്രമുഖ മലയാള ദിനപത്രങ്ങളുടെ കായിക പേജിലെ ഇന്ത്യ-പാക്...
2016ല്‍ ഭാരതപര്യടനം നടത്തുന്ന വേളയില്‍ ഡല്‍ഹിയിലെ ഖുതുബ് മിനാറിനു മുന്നില്‍ കണ്ട ഒരു സന്ന്യാസി.
പൂര്‍വ്വാശ്രമത്തില്‍ കര്‍ഷകന്‍.
കൃഷി മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടായപ്പോള്‍ എല്ലാം ഉപേക്ഷിച്ച് സന്ന്യാസിയായി.
ജീവിതത്തിന്റെ സന്ധ്യാവേളയില്‍ ഭക്തിയുടേയും മോക്ഷത്തിന്റയും പാതകള്‍ അന്വേഷിച്ചു നടക്കുന്നു, ഏകനായി...
കാർഷിക പ്രതിസന്ധി രൂക്ഷമായ വേളയിൽ കർഷക ആത്മഹത്യകൾ പതിവായിരിക്കുന്നു.
തുടക്കത്തിൽ വലിയ ചർച്ചാവിഷയമായിരുന്ന ഈ മരണങ്ങൾ ഇപ്പോൾ വാർത്തയേ അല്ലാതായിരിക്കുന്നു.
ആ പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്നു ഈ കർഷകസന്ന്യാസിയുടെ സാന്നിദ്ധ്യം.
Media practice and profession, like teaching, medicine, and other services, have to take extreme caution in maintaining the highest moral principles so that they do not harm society. This is why professional bodies of newspaper publishers and broadcasting institutions voluntarily follow certain principles. Despite good intentions, some of the...
Democratic Participant Media Theory is the latest in the field of media theories, and Professor Denis McQuail is its proponent. Its location is mainly in rich, developed countries where the citizens have the scientific, technological and financial means to put the latest innovations in inter-personal communication to practical and...