32 C
Trivandrum
Sunday, November 29, 2020
Home NARRATIVE

NARRATIVE

FLIGHTS OF IMAGINATION

ഉടുപ്പുകൾ

ഒരു കറപറ്റിയാൽ പിന്നെ മൂലയ്‌ക്കൊതുക്കിവെയ്ക്കുന്ന ഉടുപ്പുകൾ പോലെയാകും ചില ബന്ധങ്ങൾ. ഉപേക്ഷിക്കാനും മനസ്സുവരില്ല. എന്നാലൊട്ട് നനച്ച് ഉപയോഗിക്കുകയുമില്ല. അതങ്ങനെ ഒരു തിരിച്ചുവരവ് കാത്ത് നിറം മങ്ങിക്കിടക്കും. ഒരു കറപറ്റിയാൽ പിന്നെ മൂലയ്‌ക്കൊതുക്കിവെയ്ക്കുന്ന ഉടുപ്പുകൾ പോലെയാകും ചില ബന്ധങ്ങൾ. ഉപേക്ഷിക്കാനും മനസ്സുവരില്ല. എന്നാലൊട്ട്...

ഊബർ 

ഒന്നാം ദിവസം. രാത്രി. ഇളം പച്ച നിറമുള്ള, അതിൽ കുറെ കടും പച്ച വരഛേദങ്ങൾ കൂട്ടങ്ങളായി തെറിച്ചു നിന്ന് പരസ്പരം പോരാടുന്ന മാതൃകയിലുള്ള, പിൻഭാഗം തുറന്ന അയഞ്ഞ കുപ്പായത്തിനുള്ളിൽ ഡോക്ടർ വേലുക്കുട്ടിയെന്ന വേലായുധൻ കുട്ടി...

ഹൃദയത്തില്‍ കുടിയേറിയവൻ

എല്ലാ ഞായറാഴ്ചകളിലെയും പോലെ തന്നെ ചായകുടിക്കാൻ അന്നും വൈകുന്നേരം പുഴയിറമ്പുള്ള ആ കൊച്ചു ചായക്കടയിൽ കയറി. എന്തെന്നിലാത്ത സ്വദാണാവിടുത്തെ ചായയ്ക്ക്. കൂട്ടുകാരുമൊത്താണ് ചായ കുടിക്കുന്നെതെങ്കിൽ പറയണോ? മനസ്സും വയറും ഒരുപോലെ നിറയും. ഒറ്റ...

നനവുള്ള കിനാവ്

ഇപ്പോൾ ഈ വരാന്തയിലിരുന്നു മഴ കാണാൻ എന്തോ ഒരു ഭംഗിതോന്നുന്നു. ഇത്രയും നാൾ കാർമേഘം വന്ന് മൂടിയമനസ്സുമായി ഇവിടെ ഇരുന്നത് കൊണ്ടാകാം ഈ ഭംഗി എനിക്ക് നേരത്തെ ആസ്വദിക്കാൻ കഴിയാതെ പോയത്. എന്നാൽ...

പശ്ചാത്താപം

പന്ത്രണ്ടു വർഷത്തെ ജയിൽ ജീവിതം അവനെ വല്ലാതെ മാറ്റിമറിച്ചിരുന്നു. തന്നെ കാർന്നു തിന്നുന്ന അർബുദം കർമ്മഫലമാണെന്ന് അവൻ ഉറച്ചു വിശ്വസിച്ചു. ഋതുക്കൾ മാറിവരുന്നത് പോലെ സന്തോഷവും സങ്കടവും ഒന്നും തന്നെ അവന്റെ ജീവിതത്തിൽ...

ദൃക്സാക്ഷ്യം

പിന്നിൽ അഗാധമായ കയം. മുകളിലോ പാറകെട്ടുകൾ നിറഞ്ഞ ഭീകരമായ കൊടുമുടി. കുപ്പിച്ചില്ലുകളും കള്ളിമുള്ളുകളും നിറഞ്ഞ ചരൽപാതയിൽ ചവിട്ടി അയാൾ നടന്നു വരികയായിരുന്നു. പെട്ടെന്ന് ഭീതിപ്പെടുത്തും വിധം ഒരു നിലവിളി കേട്ടു. നോക്കുമ്പോൾ ഒരു...

യാത്ര

തന്റെ പാദങ്ങളിൽ നിന്ന് ശക്തി ചോർന്നുപോകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. എങ്കിലും എവിടെയെന്നറിയാത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര അവൻ തുടർന്നു. വനത്തിന്റെ കാഠിന്യവും രാത്രി സമ്മാനിച്ച അന്ധകാരവും അവന്റെ യാത്ര കൂടുതൽ ദുഷ്കരമാക്കുവാൻ തുടങ്ങിയിരിക്കുന്നു. എന്തെന്നറിയാത്ത...

മൂന്നാമത്തവൾ

പതിവിലും നേരത്തെയിറങ്ങി ഇന്ന്. വീട്ടിലെത്താനുള്ള അവസാന ബസ് കണ്ടപ്പോള്‍ പിന്നൊന്നും നോക്കിയില്ല. വേഗത്തില്‍ നടക്കാനുള്ള ധൃതിയില്‍ സാരിയൊന്നു പൊക്കിപിടിച്ചപ്പോഴാണ് കടകളിലെ ബള്‍ബിന്റെ പ്രകാശത്തില്‍ തന്റെ കാലുകള്‍ക്ക് ഇത്രേം ഭംഗിയുണ്ടെന്ന് അറിയുന്നത്. ഒരു നീണ്ട...

ആൽത്തറയിലെ മുത്തശ്ശി

സായാഹ്നം ആകും മുന്നെ കഥാനായിക ആൽത്തറയിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ടാകും. സന്ധ്യയായി കഴിഞ്ഞാൽ പിന്നെ പുള്ളിക്കാരി ഭയങ്കര തിരക്കിലാ. എവിടെന്നൊക്കെയോ കൊണ്ടുവന്ന പൂക്കളൊക്കെവെച്ച് ആ ആൽത്തറ ചെറിയൊരു അമ്പലമാക്കും. എണ്ണ, തിരി അങ്ങനെ അല്ലറ ചില്ലറ...

കരിന്തേള്‍

നേരം വൈകിത്തുടങ്ങി. ഇരുട്ടിന് കനം കൂടിവന്നു.. ഒരുപാട് കാത്തിരുന്ന നിമിഷം.. പക്ഷേ ഈ കാത്തിരിപ്പിന് തന്‍റെ ഉയിരെടുക്കാനുള്ള ശക്തിയുണ്ടെന്ന് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. വരാമെന്നുപറഞ്ഞ സമയവും അതിക്രമിച്ചു. പറഞ്ഞതാണ് പലതവണ. രാത്രിയില്‍ ഇങ്ങനൊരു കണ്ടുമുട്ടല്‍ വേണ്ടെന്ന്....