വീടിന്റെ ഉമ്മറത്തും അടുക്കളപ്പുറത്തും പറ്റിക്കൂടിനടക്കുന്ന ഒരു പൂച്ചയുണ്ട്‌. ആവളുടെ പേരാണ് കുറിഞ്ഞി. വെള്ളയിൽ പലവലുപ്പത്തിലുള്ള കറുത്ത പുള്ളികളുമായി അവൾ കുണുങ്ങി കുണുങ്ങി നടക്കുന്നത് കാണാൻ തന്നെ നല്ല ചേലാണ്.

വീട്ടിൽ കുണുങ്ങി നടക്കുന്നത് കുറഞ്ഞിപൂച്ച മാത്രമല്ല, അതിനെ തൊട്ടും തടവിയും സദാ മുറ്റത്ത് ഓടിച്ചാടി നടക്കുന്ന മൂന്നുവയസുള്ള രണ്ട് മനുഷ്യക്കുഞ്ഞുങ്ങളുമുണ്ട് കുറിഞ്ഞിക്ക് കൂട്ടിന്. ഒരു വേനൽക്കാലത്ത് കുട്ടിബനിയനുകൾക്കുള്ളിൽ വിയർപ്പൊഴുകുന്നത് കണ്ടപ്പോൾ അവരുടെ അങ്കികൾ ഊരി കുറച്ച് കാറ്റു കൊള്ളിച്ചുകൊടുത്തു. അതിൽ പിന്നെ എന്നുമവർക്ക് ചൂടാണ്. മേലെയും കീഴെയും ഒന്നുമില്ലാതെയാണ് മിക്കസമയവും നടപ്പ്. അങ്ങനെ ഒരുദിവസം പിറന്നപടിയിൽ ഓടിച്ചാടി നടക്കുന്നതിനിടയിൽ ഒരുത്തനൊരു അതിഗംഭീര ആശയം മനസിലുദിച്ചു. കുറിഞ്ഞിപ്പൂച്ചയുടെ കറുത്ത വാലൊന്നു പൊക്കിനോക്കണം. എന്തൊക്കെയാണീ പ്രപഞ്ചത്തിൽ ഒളിഞ്ഞിരിക്കുന്നതെന്നു അറിഞ്ഞുതുടങ്ങണമല്ലോ, ഇനിയൊട്ടും വൈകിക്കൂടാ… അങ്ങനെ അവൻ കുറിഞ്ഞിയുടെ വാലിൽപിടിച്ചു പൊക്കിയതും, തന്റെ സ്വാതന്ത്ര്യത്തിലേക്കും, സ്വകാര്യതയിലേക്കുമുണ്ടായ അക്ഷന്തവ്യമായ കയ്യേറ്റത്തിനെതിരെ പ്രതികരിക്കുവാൻ കുറിഞ്ഞിയും തീരുമാനിച്ചു. ഒളിച്ചുവെച്ചിരിക്കുന്ന തന്റെ കൂർത്തനഖങ്ങൾകൊണ്ട് നീണ്ട നഖങ്ങളില്ലാത്ത ആ കുഞ്ഞു മനുഷ്യജീവിയുടെ പിൻവശത്തെ മാംസളപ്രദേശത്ത് അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഒരു ചിത്രം അവൾ വരച്ചു.

ജീവിതത്തിൽ ആദ്യമായി മൃഗ-മനുഷ്യ സംഘർഷത്തിലേർപ്പെട്ട മകനേയുംകൊണ്ടു ഞാനും ഭാര്യയും ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ചെന്നു. മുറിവിന്റെ ആഴവും ഭംഗിയുമൊക്കെ കണക്കാക്കിയതിനുശേഷം ഡോക്ടർ കുത്തിവെക്കേണ്ട മരുന്നിന്റെ അളവും പേരുമെല്ലാം വിവരിച്ചു. എല്ലാമൊരല്പം പേടിയയോടെ കേട്ട് തലയാട്ടി ഞങ്ങൾ അവനെയുമെടുത്ത് കാഷ്വൽറ്റിയിലേക്കു പോയി. അവിടെ വെച്ചാണ് 4 തവണയായി കുത്തിവെയ്ക്കേണ്ട മരുന്നിന്റെ വില കേൾക്കുന്നത്. ഒറ്റ ഡോസിന് 6,000 രൂപയ്ക്കടുത്താകുമത്രെ.

ജീവിതത്തിൽ ആദ്യമായി മൃഗ-മനുഷ്യ സംഘർഷത്തിലേർപ്പെട്ട മകനേയുംകൊണ്ടു ഞാനും ഭാര്യയും ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ചെന്നു. മുറിവിന്റെ ആഴവും ഭംഗിയുമൊക്കെ കണക്കാക്കിയതിനുശേഷം ഡോക്ടർ കുത്തിവെക്കേണ്ട മരുന്നിന്റെ അളവും പേരുമെല്ലാം വിവരിച്ചു. എല്ലാമൊരല്പം പേടിയയോടെ കേട്ട് തലയാട്ടി ഞങ്ങൾ അവനെയുമെടുത്ത് കാഷ്വൽറ്റിയിലേക്കു പോയി. അവിടെ വെച്ചാണ് 4 തവണയായി കുത്തിവെയ്ക്കേണ്ട മരുന്നിന്റെ വില കേൾക്കുന്നത്. ഒറ്റ ഡോസിന് 6,000 രൂപയ്ക്കടുത്താകുമത്രെ. കൈയിൽ 3,000 രൂപയുമായി ചെന്ന ഞാനും ഭാര്യയും പരസ്പരം നോക്കി. ഞാൻ പതിയെ കാഷ്വൽറ്റിയുടെ പുറത്തേക്കുനടന്നു. നിരന്തരം വണ്ടികൾ ഒഴുകിനടക്കുന്ന ആശുപത്രിയുടെ പോർട്ടിക്കോയിലൂടെ ചുമ്മാ ഓരോന്നാലോചിച്ചു നടക്കുമ്പോഴാണ് പണ്ട് സ്വന്തം പട്ടിയെ കുളിപ്പിക്കുന്നതിനിടെ അതിന്റെ കടിയുംകൊണ്ട്, വിഷാദവദനനായി ആ കഥ എന്നൊടുവിവരിച്ച ബാല്യകാലസഖാവിന്റെ ചിത്രം മനസ്സിലേക്കുവരുന്നത്. ഉടനെതന്നെ ഫോണെടുത്ത് അവനെ വിളിച്ചു. “എടാ എന്തായാലും ഇൻജക്ഷൻ എടുക്കണം. നേരെ നമ്മടെ താലൂക്കാശുപത്രീലേക്ക് വിട്ടോ. ഫ്രീയായിട്ട് എടുക്കാം”-അവൻ ഫോണ് വെച്ചു. മനസ്സിലേക്ക് സന്തോഷം വീണ്ടുമെത്തിയ ഞങ്ങൾ രണ്ടുപേരും മുറിവേറ്റ മകനെയുംകൊണ്ട് നേരെ വന്നവഴിക്കു തിരിച്ചു. രാത്രിതന്നെ താലൂക്കാശുപത്രിയിൽ ചെന്ന് 2 രൂപകൊടുത്ത് ഓ. പി. ചീട്ടുമെടുത്ത് അത്യാഹിത വിഭാഗത്തിലെ ഡ്യുട്ടി ഡോക്ടറെ കണ്ടു. ഡോക്ടർ ഒരു ചീട്ടിൽ മുറിവിന്റെ കഥയും, കുത്തിവെപ്പ് മരുന്നിന്റെ പേരും അളവുമെല്ലാം കുറിച്ച് തന്നു. അതുകൊണ്ടുപോയി 2 നേഴ്‌സുമാരുടെ സഹായത്തോടെ മകന്റെ രണ്ടു കൈകളിലും ഇൻജക്ഷൻ വെച്ചു. വീണ്ടും മൂന്നുദിവസം പോയി ഇതേ ആചാരം തുടർന്നു. ഓരോ ദിവസവും വെറും രണ്ടുരൂപ ചെ‌ലവിൽ.

കഴിഞ്ഞദിവസം ഫേസ്ബുക്ക് അരിച്ചുപേറുക്കുമ്പോഴാണ് ഒരു സുഹൃത്ത് പങ്കുവെച്ച പോസ്റ്റ് കാണുന്നത്. 67 വയസ്സുള്ള ഉമ്മയുടെ ചികിത്സയുടെ ബില്ലാണ് അതിലെ ചിത്രം. ആലപ്പുഴയിലെ സർക്കാർ ആശുപത്രിയിൽനിന്ന് നൽകിയിരിക്കുന്ന ബില്ലിലെ ആകെ തുക പൂജ്യമാണ്. അതിനുതാഴെ അതുപങ്കുവെച്ച വ്യക്തി സർക്കാരിനോടുള്ള സ്നേഹവും അറിയിച്ചിരിക്കുന്നു, ഒരു ചുവന്ന ഹൃദയചിഹ്നത്തോടൊപ്പം. ഫെയ്‌സ്ബുക്കിൽ തന്നെ പിന്നീട് കണ്ടതാവട്ടെ ബ്രിട്ടനിലെ പ്രമുഖ മാധ്യമസ്ഥാപനമായ ‘ദി ഇൻഡിപെൻഡന്റ് ‘ പങ്കുവെച്ച ഒരു വീഡിയോയാണ്. അവിടുത്തെ പൊതുമേഖലാ ആരോഗ്യപരിപാലന പദ്ധതിയായ നാഷണൽ ഹെൽത്ത് സർവീസിന്റെ (NHS) ഒരു പ്രാദേശിക ക്ലിനിക് സന്ദർശിക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസനോട് ക്ലിനിക്കിലെ അസൗകര്യങ്ങൾമൂലം കയർത്തുസംസാരിക്കുന്ന ഒരു പിതാവിനെയാണ് അതിൽ കാണാനാവുന്നത്. അദ്ദേഹത്തിന്റെ മകൾ അവിടെ ചികിത്സയിൽ കഴിയുന്നുണ്ടായിരുന്നു.

സ്വകാര്യ ആശുപത്രിയല്ല, പുനലൂർ ഗവ. താലൂക്ക് ആശുപത്രി

ലോകവ്യാപകമായിത്തന്നെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുൾപ്പെടുന്ന ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ നിന്ന് സർക്കാരുകൾ പിന്മാറണം എന്ന് അവശ്യപ്പെടുന്നവർ അനേകമാണ്. അവരുടെ കാഴ്ചയിൽ ഇതെല്ലാം അനാവശ്യഭാരവും, ഒട്ടും തന്നെ ലാഭകരമല്ലാത്ത സേവനങ്ങളുമാണ്. ജനകോടികൾക്ക് വികസനത്തിന്റെ ബസ് വന്നെത്തുന്ന ബസ് സ്റ്റോപ്പുപോലും അറിയാത്ത ഇന്ത്യാ രാജ്യത്തും അത്തരം അഭിപ്രായം വെച്ചുപുലർത്തുന്നവർ വിരളമല്ല.

ലോകവ്യാപകമായിത്തന്നെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുൾപ്പെടുന്ന ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ നിന്ന് സർക്കാരുകൾ പിന്മാറണം എന്ന് അവശ്യപ്പെടുന്നവർ അനേകമാണ്. അവരുടെ കാഴ്ചയിൽ ഇതെല്ലാം അനാവശ്യഭാരവും, ഒട്ടും തന്നെ ലാഭകരമല്ലാത്ത സേവനങ്ങളുമാണ്. ജനകോടികൾക്ക് വികസനത്തിന്റെ ബസ് വന്നെത്തുന്ന ബസ് സ്റ്റോപ്പുപോലും അറിയാത്ത ഇന്ത്യാ രാജ്യത്തും അത്തരം അഭിപ്രായം വെച്ചുപുലർത്തുന്നവർ വിരളമല്ല. കുടുംബാംഗങ്ങളുടെ രോഗവും മക്കളുടെ വിദ്യാഭ്യാസവുമെല്ലാം ഇടിവെട്ടായി വന്ന് തകർത്തെറിഞ്ഞ ജീവിതങ്ങളുടെ കഥകൾ എത്രയധികം നമ്മൾ കേട്ടുകഴിഞ്ഞിരിക്കുന്നു. അത്തരം സാമ്പത്തികമായ അത്യാഹിതങ്ങളിൽനിന്നു ജനങ്ങളെ സംരക്ഷിച്ച് വിശാലമായ ജനക്ഷേമം ഉറപ്പാക്കുവാൻ ശക്തമായ പൊതുമേഖലാ സംവിധാനങ്ങൾ അതിപ്രധാനമാണ്. ദൗർഭാഗ്യവശാൽ ഇന്നത്തെ കേന്ദ്രസർക്കാരും, പൊതുമേഖലയെ ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധമായ സോഷ്യലിസം എന്ന ആശയം മനസ്സിലില്ലാത്തവരുമായ പ്രാദേശിക സർക്കാരുകളുമെല്ലാം ഇതിൽനിന്ന് പിന്നോട്ടുപോവുന്ന കാഴ്ചയാണ് നമ്മുടെ രാജ്യത്ത് നിരന്തരം കാണാനാവുന്നത്. മാന്ദ്യകാലത്ത് കോർപ്പറേറ്ററുകൾക്കുമേൽ അനുകൂല്യങ്ങളുടെ പെരുമഴ പെയ്യിക്കുന്നവർ സമ്പന്നതയിൽപോലും ബഹുജനങ്ങൾക്ക് ആശ്വാസമെത്തിക്കുന്ന പൊതുമേഖലാ ആരോഗ്യസ്ഥാപനങ്ങൾക്കും മറ്റും ആവശ്യമായ ഉണർവ്വുനൽകുവാൻ മറക്കുന്നു.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഈ രാജ്യം സോഷ്യലിസത്തിൽ വിശ്വസിക്കുന്നുണ്ട് എന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. എന്നാൽ സെക്കുലർ എന്ന വാക്കിനോടൊപ്പം റിപ്പബ്ലിക് ദിന പത്രപ്പരസ്യങ്ങളിൽനിന്ന് എൻ. ഡി. എ. സർക്കാർ മനപ്പൂർവ്വം ഒഴിവാക്കുന്ന മറ്റൊരു വാക്കാണ് സോഷ്യലിസം. ധനികർക്ക് അവരുടെ ധനമുപയോഗിച്ച് നേടുവാനാകുന്ന ആരോഗ്യസേവനങ്ങളും വിദ്യാഭ്യാസവും അതേ നിലവാരത്തിൽ എല്ലാ ജനങ്ങളിലേക്കും എത്തിക്കുകവഴി ഭരണഘടനയുടെ അനുച്ഛേദം 21 ഓരോ പൗരനും ഉറപ്പുനൽകുന്ന മാന്യമായ മനുഷ്യജീവിതം നയിക്കുന്നതിനുള്ള അവകാശം ശക്തമായ പൊതുമേഖല പൂർണ്ണതയിലേക്കെത്തിക്കുന്നു. കോടീശ്വരന്മാരുടെയും, പരമദരിദ്രരുടെയും എണ്ണം വർഷാവർഷം ഒരുപോലെ വർദ്ധിക്കുന്ന ഈ രാജ്യത്ത് ദൗർഭാഗ്യവശാൽ പൊതുമേഖലയുടെ ഭാവി ഒട്ടുംതന്നെ ശോഭനമല്ല. ദരിദ്ര്യനിർമാർജ്ജനവും, സോഷ്യലിസവും മൗലിക തത്വങ്ങളായി അംഗീകരിക്കുന്ന, ഇടതുപക്ഷ ചിന്താധാരകളിൽ അടിസ്ഥാനമിട്ട് പ്രവർത്തിക്കുന്ന, ease of doing business എന്നതിനേക്കാൾ വലുതായി ease of living as a human എന്നതാണ് വലുത് എന്ന് വിശ്വസിക്കുന്ന ജനപ്രതിനിധികളും സർക്കാരുകളും ഉയർന്നുവരാത്തിടത്തോളം പൊതുമേഖലാ സംവിധാനങ്ങൾ തളർന്നുകൊണ്ടേയിരിക്കും.

Thomas Eliyas

COMMENT