കേന്ദ്ര ബജറ്റിന്റെ കേരള പത്രങ്ങളിലേയും ദേശീയ പത്രങ്ങളിലേയും അവതരണം ലോക്‌സഭയില്‍ നിര്‍മല സീതാരാമന്‍ നടത്തിയ അവതരണത്തെക്കാളും മികച്ചതായിരുന്നു. കാരിക്കേച്ചറുകള്‍, ഗ്രാഫിക്കുകള്‍, ലോക കപ്പ് ക്രിക്കറ്റുമായി താരതമ്യം, അതുമായി ബന്ധിപ്പിച്ചുള്ള ഗ്രാഫിക്കുകള്‍, തലക്കെട്ടുകള്‍ ആകപ്പാടെ കൗതുകം.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. എത്ര കോടി കമ്മി എന്നൊരു തലക്കെട്ടും വില കൂടുന്നതിനെയും കുറയുന്നതിനെയും കുറിച്ചുള്ള ലിസ്റ്റുകളും ചില സാമ്പത്തിക വിദഗ്ദ്ധരുടെ ലേഖനങ്ങളും കാര്‍ട്ടൂണും കൊണ്ടായിരുന്നു ആഘോഷം. സാധാരണക്കാര്‍ക്കു മനസിലാകണം എന്നൊരു ചിന്ത തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ എല്ലാ മാധ്യമങ്ങളും റീഡര്‍ ഫ്രണ്ട്ലി ആകാന്‍ ശ്രമിക്കുകയാണ്. വായനക്കാര്‍ക്കു മനസിലാകുന്ന തരം കാര്യങ്ങള്‍ തന്നെ വേണം. എ ടു സെഡ് ഓഫ് ബജറ്റ് എന്ന രീതിയില്‍ ബജറ്റിലെ എ മുതല്‍ സെഡ് വരെയുള്ള അക്ഷരങ്ങള്‍ വച്ചു തുടങ്ങുന്ന വാക്കുകള്‍ ഇലസ്‌ട്രേഷനോടെ അവയുടെ അര്‍ഥം കൊടുക്കലും മറ്റും മിക്കവരും പരീക്ഷിക്കുന്നു.
കാലം മാറുകയും മല്‍സരം കടുക്കുകയും ചെയ്തതിന്റെ ഫലമാണ് ഈ മാറ്റങ്ങൾ. അതിനെക്കുറിച്ച് പി.കിഷോർ പറയുന്നു.