വില്യം ഷേക്സ്പിയറുടെ ഹാംലറ്റ് എന്ന നാടകത്തിൽ പൊളോണിയസ് എന്ന കഥാപാത്രം ഒരു ചെറിയ വലിയ കാര്യം പറയുന്നുണ്ട് -Brevity is the soul of wit! ചുരുക്കിപ്പറയുന്നതിലാണ് വിവേകം. ചുരുക്കിപ്പറയുന്ന രീതിയാണ് മാധ്യമങ്ങളിൽ പൊതുവെ സ്വീകരിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ വാക്കുകൾ കൊണ്ട് ഏറ്റവും ഫലപ്രദമായ രീതിയിൽ ഏറ്റവും എളുപ്പത്തിൽ കാര്യം പറഞ്ഞു പോകുന്ന, അതും ഏറ്റവും കൂടുതൽ കാര്യങ്ങൾ പറഞ്ഞുപോകുന്ന രീതിയാണ് മാധ്യമങ്ങൾക്കു പൊതുവെയുള്ളത്.

മാധ്യമങ്ങളിലെ ഭാഷാപ്രയോഗം അവലോകനം ചെയ്യുന്ന പംക്തി എസ്.ഡി.പ്രിൻസ് അവതരിപ്പിക്കുന്നു.

S D Prins

COMMENT