1998 ഡിസംബർ 16ന് ജി.പ്രഭാകരൻ നായരുടെയും എം.കെ.ശ്രീദേവിയുടെയും മകളായി അനുപമ പി.നായർ ജനിച്ചു. എറണാകുളം തേവര-നേവൽബേസ് സ്വദേശിനി. സ്കൂൾ തലം മുതൽ കലോത്സവ വേദികളിൽ രചനാമത്സരങ്ങളിലെ സ്ഥിരസാന്നിദ്ധ്യം. എഴുത്തിന് പുറമെ ഫൊട്ടോഗ്രഫിയിലുമുള്ള താല്പര്യം മാധ്യമപ്രവർത്തകയാവുക എന്ന ആഗ്രഹം ഉണർത്തി.
തേവര സെന്റ് തോമസ് ജി.എച്ച്.എസ്., ഫോർട്ട് കൊച്ചി സെൻട്രൽ കൽവത്തി എച്ച്.എസ്.എസ്. എന്നിവിടങ്ങളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിലെ മലയാളം ബിരുദപഠന ശേഷം നിലവിൽ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ്.
നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ്
എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ...
അതിനു മുമ്പ്, അവൾക്ക്
ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു.
ഒരു കല്ലിനും മുള്ളിനും
അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല.
വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ
എല്ലാം അവൾ അനുഭവിച്ചറിയട്ടെ...!
ആത്മാവിന്റെ ദാഹം...
ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു.
ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം.
ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി.
മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു.
മനസ്സിന്റെ...