ഭാവനാശൂന്യമായ മധ്യനിര!!! ഗോൾ പോസ്റ്റിനു മുന്നിൽ വഴി മറക്കുന്ന മുന്നേറ്റം!!! കഴിഞ്ഞ രണ്ട് സീസണുകളായി കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ കേൾക്കുന്ന പഴിയാണിത്. പുതിയ കോച്ചായി ചുമതലയേറ്റ എൽകോ ഷട്ടോരിയുടെ മുന്നിലുളള ഏറ്റവും വലിയ വെല്ലുവിളി ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണുക എന്നതായിരുന്നു.

ഐ.എസ്.എൽ. 2019ലെ ആദ്യ മത്സരത്തിൽ എ.ടി.കെയ്ക്കെതിരെ പെനാൽറ്റിയിലൂടെ ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ബാർത്തലോമിയോ ഓഗ്ബെച്ചെയുടെ ആഹ്ലാദം

പോയ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി 12 ഗോളുകൾ അടിച്ച നൈജീരിയൻ സ്ട്രൈക്കർ ബാർത്തലോമിയോ ഓഗ്ബെച്ചെയാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ടീമിനെ നയിക്കുന്നത്. ലോകകപ്പിൽ ഉൾപ്പെടെ നൈജീരിയൻ കുപ്പായമണിഞ്ഞ ഓഗ്ബെച്ചെയുടെ പരിചയസമ്പത്ത് ടീമിനു ഗുണം ചെയ്യും.

ഒരു പ്ലേമേക്കറുടെ അഭാവം നിഴലിച്ചിരുന്ന ബ്ലാസ്റ്റേഴ്സ് മധ്യനിരയിലേയ്ക്ക് ഷട്ടോരി ആദ്യം എത്തിച്ചത് സ്പാനിഷ് താരം മാരിയോ ആർക്കേസിനെയാണ്. ജംഷേദ്പുർ എഫ്.സിയുടെ സെൻട്രൽ മിഡ്ഫീൽഡറായ ആർക്കേസ് ഗോളടിപ്പിക്കുന്നതിനും ഗോളടിക്കുന്നതിനും മിടുക്കനാണ്. ആർക്കേസിനൊപ്പം സ്പാനിഷ് താരം സിഡോഞ്ച, സെനഗൽ താരം മുഹമ്മദു മുസ്തഫ നിങ് എന്നീ വിദേശ താരങ്ങളെയും ബ്ലാസ്റ്റേഴ്സ് മധ്യനിരയിൽ ഷട്ടോരി എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ തിരിച്ചടികൾക്കിടയിലും മികച്ച പ്രകടനവുമായി കളം നിറഞ്ഞ സഹൽ അബ്ദു സമദ്, ഹാളിചരൺ നർസാരി, കെ.പ്രശാന്ത് എന്നിവരും ബ്ലാസ്റ്റേഴ്സ് മധ്യനിരയ്ക്ക് കരുത്തു പകരും.

പോയ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി 12 ഗോളുകൾ അടിച്ച നൈജീരിയൻ സ്ട്രൈക്കർ ബാർത്തലോമിയോ ഓഗ്ബെച്ചെയാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ടീമിനെ നയിക്കുന്നത്. ലോകകപ്പിൽ ഉൾപ്പെടെ നൈജീരിയൻ കുപ്പായമണിഞ്ഞ ഓഗ്ബെച്ചെയുടെ പരിചയസമ്പത്ത് ടീമിനു ഗുണം ചെയ്യും. കാമറൂൺ സീനിയർ ടീമിൽ കളിച്ച പരിചയസമ്പത്തുമായി എത്തുന്ന റാഫേൽ മെസി ബൗളി, ബ്ലാസ്റ്റേഴ്സിലേക്ക് തിരികെയെത്തിയ മുഹമ്മദ് റാഫി എന്നിവരാണ് ബ്ലാസ്റ്റേഴ്സ് മുൻനിരയിലെ മറ്റു താരങ്ങൾ.

എ.ടി.കെയ്ക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ബാർത്തലോമിയോ ഓഗ്ബെച്ചെ ഗോൾ ലക്ഷ്യമിടുന്നു

ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപേ ബ്ലാസ്റ്റേഴ്സിന് ഓർക്കാപ്പുറത്തേറ്റ പ്രഹരമാണ് സന്ദേശ് ജിങ്കാന്റെ പരിക്ക്. പരിക്ക് ഗുരുതരമാണെങ്കിൽ ഈ സീസൺ ജിങ്കാന് നഷ്ടമാവും.

ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപേ ബ്ലാസ്റ്റേഴ്സിന് ഓർക്കാപ്പുറത്തേറ്റ പ്രഹരമാണ് സന്ദേശ് ജിങ്കാന്റെ പരിക്ക്. ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ നെടുംതൂണായ ജിങ്കാന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള പരിശീലന മത്സരത്തിലാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെങ്കിൽ ഈ സീസൺ ജിങ്കാന് നഷ്ടമാവും. ഡച്ച് താരം ജിയാനി സൂയിവർലൂൺ, ബ്രസീൽ താരം ജെയ്റോ റോഡ്രിഗസ് എന്നീ വിദേശ താരങ്ങൾക്കൊപ്പം ലാൽറുവത്താര, പ്രീതം സിങ്, മുഹമ്മദ് റാക്കിപ്, അബ്ദുൾ ഹക്കു എന്നിവർ ചേരുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനു ജിങ്കാന്റെ അഭാവം മറികടക്കാനാകുമെന്ന് പ്രതീക്ഷിക്കാം.

മുൻ സീസണുകളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വല കാത്ത മലയാളി കൂടിയായ ടി.പി. രഹ്നേഷാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാക്കുന്നത്. ബിലാൽ ഹുസൈൻ ഖാൻ , ഷിബിൻ രാജ് എന്നിവരാണ് മറ്റു ഗോൾകീപ്പർമാർ. സന്തുലിതമായ ഒരു നിരയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന്റേത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്താൽ ആളൊഴിഞ്ഞ ഗാലറികളിലേയ്ക്ക് ആരാധകരെ തിരികെയെത്തിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഷട്ടോരിയും കൂട്ടരും.

Kiran Jayachandran
Latest posts by Kiran Jayachandran (see all)

COMMENT