കരിന്തേള്‍

Post date:

Author:

Category:

നേരം വൈകിത്തുടങ്ങി. ഇരുട്ടിന് കനം കൂടിവന്നു.. ഒരുപാട് കാത്തിരുന്ന നിമിഷം.. പക്ഷേ ഈ കാത്തിരിപ്പിന് തന്‍റെ ഉയിരെടുക്കാനുള്ള ശക്തിയുണ്ടെന്ന് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. വരാമെന്നുപറഞ്ഞ സമയവും അതിക്രമിച്ചു. പറഞ്ഞതാണ് പലതവണ. രാത്രിയില്‍ ഇങ്ങനൊരു കണ്ടുമുട്ടല്‍ വേണ്ടെന്ന്. നിര്‍ബന്ധമായിരുന്നു. കണ്ടേ തീരൂ എന്ന വാശി. ആരുടെയെങ്കിലും കണ്ണില്‍പ്പെട്ടാല്‍പ്പിന്നെ പറയണ്ട. കൊന്നുകളയും..

വരാമെന്നുറപ്പു പറഞ്ഞതുകൊണ്ടാണ് വീട്ടിലാരുമറിയാതെ അടുക്കളവാതില്‍ കൊളുത്തിടാതെ ചാരിയത്. അമ്മ ചോദിച്ചപ്പോള്‍ വാതില്‍ ഭദ്രമായി അടച്ചെന്നൊരു നുണയും. ചില നേരത്തെ നുണകള്‍ ഇത്തിരി ക്രൂരമാകുന്നുണ്ടോ എന്ന പതിവു സന്ദേഹവുംകൂടിയായപ്പോള്‍ സഹിക്കാനായില്ല. പരിഭ്രമിച്ച് വിളറിയ മുഖവുമായി വീട്ടിലേക്കു കയറിവന്ന തന്നോട് എന്തുപറ്റി എന്നുചോദിച്ചപ്പോള്‍ ഒന്നുമില്ലെന്ന് അമ്മയോട് മറുപടിപറഞ്ഞതില്‍ നിന്നായിരുന്നു തുടക്കം. പിന്നീടങ്ങോട്ട് കുളിക്കടവില്‍ ആളുകൂടുതലായിരുന്നെന്നും, കിണറ്റിന്‍കരയില്‍വച്ച് കുടം താഴെ വീണെന്നും, പാടവരമ്പിലൂടെ നടന്നു വരുമ്പോള്‍ കാല്‍ ചേറില്‍പൂന്തിയെന്നുംതുടങ്ങി നുണകളുടെ അന്തമില്ലാത്ത നീണ്ട നിര.

കുളികടവില്‍വെച്ചുതന്നെയാണ് തന്നോട് ഇഷ്ടമറിയിക്കുന്നതും. കുളത്തില്‍ തലയോളം മുങ്ങിനിവര്‍ന്ന തന്‍റെ മുന്നിലേക്ക് പ്രതീക്ഷിക്കാതെ വന്നുപെട്ടപ്പോള്‍ പേടികാരണം അനങ്ങാന്‍ കഴിഞ്ഞില്ല. പിന്നെയും കണ്ടു.. കിണറ്റിന്‍കരയില്‍, പാടവരമ്പില്‍, അസ്ഥിത്തറയ്ക്കരികിലുള്ള അലറിമരത്തിനുമുന്നില്‍, വീടിനുപുറകിലെ പൊന്തപിടിച്ചുകിടക്കുന്ന തൊടിയില്‍… ആരും പെട്ടെന്നു കടന്നുവരാനിടയില്ലാത്ത ആ തൊടിയായിരുന്നു ഞങ്ങളുടെ ഇഷ്ടകേന്ദ്രം. ഒരിക്കല്‍ അവിടെവച്ചു തന്നെ ആദ്യമായി തൊട്ടതും ഓര്‍മ്മവന്നു. നീണ്ടുവളര്‍ന്നു നില്‍ക്കുന്ന ചെടികളെ വകഞ്ഞുമാറ്റി നടന്നുപോകുമ്പോള്‍ കാല്‍വിരലുകളില്‍ അനുഭവപ്പെട്ട തണുപ്പ്… മറ്റെന്തിനുമപ്പുറം പ്രണയത്തിന്‍റെ, ഉള്ളം ചുവപ്പിക്കുന്ന സുഖമുള്ള തണുപ്പ്… അനാവശ്യമായി മനസ്സില്‍ തോന്നിയ പേടികാരണം കാലുകളെ പുറകോട്ടുവലിച്ച് അവിടെനിന്ന് ഓടിപ്പോകേണ്ടിവന്നു. നികത്താനാകാത്ത പശ്ചാത്താപം തോന്നിയ നിമിഷം…

നീണ്ടുവളര്‍ന്നു നില്‍ക്കുന്ന ചെടികളെ വകഞ്ഞുമാറ്റി നടന്നുപോകുമ്പോള്‍ കാല്‍വിരലുകളില്‍ അനുഭവപ്പെട്ട തണുപ്പ്… മറ്റെന്തിനുമപ്പുറം പ്രണയത്തിന്‍റെ, ഉള്ളം ചുവപ്പിക്കുന്ന സുഖമുള്ള തണുപ്പ്… അനാവശ്യമായി മനസ്സില്‍ തോന്നിയ പേടികാരണം കാലുകളെ പുറകോട്ടുവലിച്ച് അവിടെനിന്ന് ഓടിപ്പോകേണ്ടിവന്നു.

ഇന്നത്തെ കണ്ടുമുട്ടലിന്‍റെയും ലക്ഷ്യം അതുതന്നെയായിരിക്കണം. അന്നു നഷ്ടമായ അവസരത്തിനു പകരം തന്‍റെ കാല്‍വിരലുകളെ നോവിക്കാതെ അമര്‍ത്തിയൊരു ചുംബനം… കൂടെപോരാന്‍ ആവശ്യപ്പെട്ടാല്‍ മറ്റൊന്നും ചിന്തിക്കാതെ കൂടെപോവുകതന്നെ… ക്ഷമകെട്ടപ്പോള്‍ മുറിക്കു പുറത്തിറങ്ങി… ആരെയും ഉണര്‍ത്താതെ അടുക്കളവാതില്‍ തുറന്നപ്പോള്‍ ആദ്യംകണ്ടത് മുറ്റത്ത് പതിഞ്ഞ കറുത്ത നിഴലിനെയാണ്. ചുറ്റുംനോക്കി… ആരേലും കണ്ടാല്‍ കൊന്നുകളയും…

ഹൃദയത്തിലനുഭവപ്പെട്ട സന്തോഷം അടക്കാനായില്ല.കണ്ണുകള്‍ നിറഞ്ഞു. ഉറക്കെ ചിരിക്കണമെന്നും, തുള്ളിച്ചാടണമെന്നും തോന്നി. പക്ഷേ, പേടി കാരണം ഹൃദയമിടിപ്പ് കൂടുകയാണുണ്ടായത്. അടുത്തേക്കുവരുന്തോറും പുറകിലേക്ക് കാലുകളെ ചലിപ്പിച്ചു. ഒരിക്കല്‍ ആ തൊടിയിൽവെച്ച് കാല്‍വിരലുകളില്‍ അനുഭവപ്പെട്ട അതേ തണുപ്പ് ഇന്ന്, ഞരമ്പുകളിലൂടെ പ്രവഹിക്കുകയാണ്. അതില്‍നിന്നു തെറിച്ചുവീഴുന്ന മഞ്ഞുപാളികള്‍ ഹൃദയത്തില്‍തറച്ചുകയറി മുറിവേല്‍പ്പിക്കുന്നു. തന്‍റെ കാലുകളെ നിയന്ത്രിക്കേണ്ടിവന്നു. അരികിലെത്തി ശരീരം നോവിക്കാതെയുള്ള ഒരു ചുംബനത്തിനായി കാത്തുനിന്നു.

ചൂലുകൊണ്ടുള്ള അമ്മയുടെ ആദ്യത്തെ അടിക്ക് പുറത്തേക്ക് തെറിച്ചുവീണു. മലര്‍ന്നുകിടക്കുന്ന തക്കംനോക്കി അച്ഛന്‍ മണ്ണെണ്ണ പകര്‍ന്നു. നിരന്തരം തനിക്കുപുറകെ അരിച്ചു നടന്ന കാലുകള്‍ തളരുന്നതും, പ്രണയം പറഞ്ഞ കണ്ണുകള്‍ മെല്ലെ അടയുന്നതും കടുത്ത ദുഃഖത്തോടെ കണ്ടുനിന്നു.

”തേള്‍….കരിന്തേള്‍…”-അമ്മയാണ്.

”ആ ചൂലെടുക്ക്… ഇവിടെയിരുന്ന മണ്ണെണ്ണ എവിടെ…???” -ഓടിവന്ന് തന്നെ ശക്തിയായി പിടിച്ചുമാറ്റി അമ്മ നിലവിളിച്ചു.

”കരിന്തേള്‍….കൊല്ലതിനെ..” – അച്ഛനും അമ്മയും ഒരേ സ്വരത്തില്‍ അലറി. ചുറ്റും എന്താണ് സംഭവിക്കുന്ന തെന്നറിയാതെ മറുത്തൊരക്ഷരം പോലും പറയാനാകാതെ നിറകണ്ണുകളോടെ ജഡം കണക്കെ നോക്കിനില്‍ക്കേണ്ടി വന്നു. കറുത്തവനെന്നും, വിഷം തീണ്ടാനെത്തിയവനെന്നുംപറഞ്ഞ് കൊല്ലാന്‍ ആക്രോശിക്കുകയാണവര്‍..

”അടിച്ചുകൊല്ലതിനെ” -അച്ഛന്‍ കലിതുള്ളി. ചൂലുകൊണ്ടുള്ള അമ്മയുടെ ആദ്യത്തെ അടിക്ക് പുറത്തേക്ക് തെറിച്ചുവീണു. മലര്‍ന്നുകിടക്കുന്ന തക്കംനോക്കി അച്ഛന്‍ മണ്ണെണ്ണ പകര്‍ന്നു. നിരന്തരം തനിക്കുപുറകെ അരിച്ചു നടന്ന കാലുകള്‍ തളരുന്നതും, പ്രണയം പറഞ്ഞ കണ്ണുകള്‍ മെല്ലെ അടയുന്നതും കടുത്ത ദുഃഖത്തോടെ കണ്ടുനിന്നു. ജീവന്‍ പോകുന്ന അവസാനനിമിഷങ്ങളിലും തന്നെ മാറിലേക്ക് ഏറ്റുവാങ്ങുംവിധമുള്ള മലര്‍ക്കെയുള്ള കിടത്തം മനസ്സിനെ തളര്‍ത്തി. ശരീരം നീലിച്ചതായികണ്ടു. പ്രണയമെന്ന വിഷമേറ്റ് തന്‍റെയും….

ശരീരത്തിനേറ്റ തണുപ്പ് ആറുന്നതേയില്ല. കണ്ണുനീര്‍ തുടരെ നിലത്തു പതിച്ചും മഞ്ഞുപാളികള്‍ ഹൃദയത്തെ മുറിവേല്‍പ്പിച്ചും തന്നോട് പ്രതികാരം ചെയ്തുകൊണ്ടേയിരുന്നു. അപ്പോഴും മനസ്സ് ആവര്‍ത്തിച്ചു..
”പറഞ്ഞല്ലോ..! ആരേലും കണ്ടാല്‍ കൊന്നുകളയും…”

കെവിനും, നീനുവിനും….
പിന്നെ,
ഭ്രാന്തമായി പ്രണയിക്കുന്നവര്‍ക്കും…

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

K P Anju
K P Anju
പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിനിയായ കെ.പി.അഞ്ജു 1997 മെയ് 25ന് അയ്യപ്പന്റെയും രാധയുടെയും മകളായി ജനിച്ചു. എഴുവന്തല നോര്‍ത്ത് യു.പി. സ്‌കൂള്‍, വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പാലക്കാട് കാറല്‍മണ്ണ ചെര്‍പ്പുളശ്ശേരി കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് ബി.ബി.എ. ഫിനാന്‍സ് ബിരുദം നേടി.
സ്‌കൂള്‍പഠന കാലത്തു തന്നെ അക്ഷരങ്ങളുമായി അഞ്ജു പ്രണയത്തിലായിരുന്നു. വായിച്ചു വളര്‍ന്നത് എഴുത്തിന്റെ ലോകത്തേക്ക്. രചനാമത്സരങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ അഞ്ജുവിനെ തേടിയെത്തി. എഴുതിയതില്‍ ചില കഥകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാള മനോരമ വാരാന്തപ്പതിപ്പും അടക്കമുള്ളിടങ്ങളില്‍ അച്ചടിമഷി പുരണ്ടു. ഇപ്പോള്‍ കേരള മീഡിയ അക്കാദമിയില്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് വിദ്യാര്‍ത്ഥിനി.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: