തിരുവനന്തപുരം ചാല കമ്പോളത്തിനകത്തുള്ള കെട്ടിടത്തിന്റെ ഭിത്തികളിൽ അപകടകരമായ നിലയിൽ വളർന്നു നിൽക്കുന്ന ആൽമരം
(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)

ശുദ്ധവായു പ്രദാനം ചെയ്യുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട് ആൽമരം. അതിനാൽത്തന്നെ ആൽമരച്ചോട്ടിൽ ഇരിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ, ആ ആൽമരം മനുഷ്യജീവന് ഭീഷണിയായാലോ?

തിരുവനന്തപുരം ചാല കമ്പോളത്തിലെ പഴയ ഹോട്ടൽ കെട്ടിടത്തിന്റെ ഭിത്തികളിൽ ഒരു ആൽമരം തഴച്ചുവളർന്നു നിൽക്കുന്നു. വളരെ കാലപ്പഴക്കമുള്ള ഈ കെട്ടിടം കഴിഞ്ഞ 30 വർഷത്തോളമായി അടഞ്ഞുകിടക്കുകയാണ്.

ഒരു കാലത്ത് രുചിയേറിയ ഭക്ഷണം നൽകിയിരുന്ന ബ്രാഹ്മിൺസ് ഹോട്ടൽ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. തീർത്ഥാടകരടക്കം ധാരാളം പേർ ഇവിടത്തെ ഭക്ഷണത്തെക്കുറിച്ച് കേട്ടറിഞ്ഞ് തേടിയെത്തിയിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹോട്ടൽ പൂട്ടി. ഹോട്ടലിന് വായ്പ നൽകിയ നാഗർകോവിലിലെ ഒരു ബാങ്ക് ഈ കെട്ടിടം സീൽ ചെയ്തു.

ആരും നോക്കാനില്ലാത്ത അവസ്ഥയിൽ കെട്ടിടത്തിന്റെ ചുമരുകളിൽ ആൽമരം തഴച്ചുവളർന്നു. ഇപ്പോൾ അത് അപകടകരമായ അവസ്ഥയിലെത്തിയിരിക്കുന്നു.

 

Arun Ganapathy

COMMENT