തൃശൂർ ജില്ലയിലെ പുറനാട്ടുകര ദേശക്കാരനാണ് വി.വി.നിതിൻ രാജ്. വിജയൻ -പ്രീത ദമ്പതിമാരുടെ മകനായി 1995 നവംബർ 11ന് ജനനം.
പുറനാട്ടുകര ശ്രീരാമ കൃഷ്ണ ഗുരുകുല വിദ്യാ മന്ദിരത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിൽ നിന്ന് ബിരുദവും നാട്ടിക എസ്.എൻ. കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മലയാളമായിരുന്നു ഐച്ഛികവിഷയം.
പത്താം ക്ലാസ് കാലഘട്ടം തൊട്ടാണ് വായനയോടും എഴുത്തിനോടും അഭിരുചി തോന്നിത്തുടങ്ങുന്നത്. ബാലപ്രസിദ്ധീകരണങ്ങളിൽ തുടങ്ങിയ വായന പിന്നീട് ഗൗരവമേറിയ രചനകളിലേക്കു തിരിഞ്ഞു. സിനിമയാണ് മറ്റൊരു ഇഷ്ടം. സിനിമ കാണാനും അതിനെപ്പറ്റി എഴുതാനും ഇഷ്ടമാണ്.
ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി.