എറണാകുളം ജില്ലയിലെ വൈപ്പിൻ സ്വദേശിനിയാണ് വി.എസ്.ദൃശ്യ. 1997 ഒക്ടോബർ 21ന് ജനനം. അച്ഛൻ സുരേഷ്. അമ്മ ദീപ.
സെന്റ് ഗ്രിഗറീസ് യു.പി സ്ക്കൂൾ കുഴുപ്പിള്ളി, സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ കുഴുപ്പിള്ളി, ഹിദായത്തുൾ ഇസ്ലാം ഹയർ സെക്കൻഡറി സ്ക്കൂൾ എടവനക്കാട് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എസ്.എൻ.എം മാല്യങ്കര കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി.
ബിരുദപഠന കാലഘട്ടത്തിലാണ് വായനയോടും എഴുത്തിനോടും അഭിരുചി വളർന്നത്. അതോടൊപ്പം കേരള മീഡിയ അക്കാദമിയുടെ ഇടക്കാല കോഴ്സ് ചെയ്തു. അത് പത്രപ്രവർത്തന മേഖലയോടുള്ള അടുപ്പം കൂട്ടി. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.