1993 ഏപ്രിൽ 1ന് പത്തനംതിട്ടയിലെ പന്തളത്ത് ശബരിദാസിന്റെയും സുജാതയുടെയും മകനായി വിപിൻ ദാസ് ജനിച്ചു. വാക്കുകൾ കൂട്ടി വായിക്കാൻ തുടങ്ങിയ പ്രായം മുതൽ വിപിൻ ദാസിന് പത്രവായന ഹരമായിരുന്നു. ഒരു ഏഴാംതര ഓണപ്പരീക്ഷയിലെ ചോദ്യത്തിന് നാലു വരി ഉത്തരം കവിതയായെഴുതിയത് മുതൽ ചെറു കവിതകൾ എഴുതാൻ തുടങ്ങി.
വ്യത്യസ്തമായ ചിത്രങ്ങൾ പകർത്തുന്നതിഷ്ടപ്പെടുന്നു. സംഗീതവും സിനിമയും തന്റെ സ്വഭാവരൂപവത്കരണത്തിൽ വളരെ സ്വാധീനം ചെലുത്തുന്നുവെന്ന് വിപിൻ നിരീക്ഷിക്കുന്നു. ബി.എസ്.സി. ഇലക്ട്രോണിക്സ് ബിരുദധാരിയായ വിപിൻ അനുബന്ധ മേഖലകളിൽ കുറച്ചുകാലം പ്രവർത്തിച്ചു. അതിനുശേഷം എഴുത്തിനോടുള്ള പ്രണയം പരിപോഷിപ്പിക്കാൻ കേരള മീഡിയ അക്കാഡമിയിൽ ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ പഠിക്കാനെത്തി.