ഫ്രണ്ട്ലൈനിന്റെ ഡൽഹി ബ്യൂറോ ചീഫും സീനിയർ അസോഷ്യേറ്റ് എഡിറ്ററുമാണ് വെങ്കിടേഷ് രാമകൃഷ്ണൻ. അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിൽ 35 വർഷക്കാലത്തെ പ്രവർത്തിപരിചയമുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ.
അയോദ്ധ്യാ പ്രശ്നം, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ അനുരണനങ്ങൾ, പഞ്ചാബിലെയും ജമ്മു കശ്മീരിലെയും ഭീകരപ്രവർത്തനം എന്നിവയെല്ലാം ഇദ്ദേഹം ആഴത്തിൽ പഠിക്കുകയും വാർത്തകൾ തയ്യാറാക്കുകയും ചെയ്തു. കഴിഞ്ഞ 25 വർഷമായി രാഷ്ട്രീയ റിപ്പോർട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വെങ്കിടേഷ് ഒട്ടേറെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ റിപ്പോർട്ട് ചെയ്തു.
ഗ്രാമങ്ങളിലെ സാമൂഹിക മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണ് വെങ്കിടേഷ് രാമകൃഷ്ണൻ. ഒട്ടേറെ സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട ഉപദേശകന്റെ റോളിൽ ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. ഡൽഹിയിലെ ഷൂമാക്കർ സെന്റർ, നോയ്ഡയിലെ സംക്ഷം കിഡ്സ്, മെഹക് ഫൗണ്ടേഷൻ എന്നിവ ഉദാഹരണങ്ങൾ.