Treasa Fernandez

Treasa Fernandez
1 POSTS0 COMMENTS
1997 ഓഗസ്റ്റ് ഒന്നിന് മട്ടാഞ്ചേരിയിലാണ് ട്രീസ ഫെർണാണ്ടസ് ജനിച്ചത്. ചുള്ളിക്കൽ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വെളി ഇ.എം.ജി.എച്ച്.എസ്.എസ്സിൽ ഹയർ സെക്കൻഡറി പഠനം. കോളേജ് വിദ്യാഭ്യാസം എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു. മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തന്റെ വ്യക്തിത്വവികാസത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് കലാലയ ജീവിതമാണെന്ന് ട്രീസയുടെ പക്ഷം.
വായന, എഴുത്ത്, യാത്രകൾ, സ്വപ്നങ്ങൾ എന്നിവയാണ് ഇഷ്ടങ്ങൾ. എന്തു കാര്യവും വ്യക്തിത്വം നഷ്ടപ്പെടുത്താതെ ചെയ്യണമെന്ന് ട്രീസയുടെ താല്പര്യം. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ടെലിവിഷൻ ജേണലിസം വിദ്യാർത്ഥിനി.

മറയില്ലാത്ത കാത്തിരിപ്പ്

അക്ഷരങ്ങളെവിടെയോ ചോർന്നു പോയി.. കാഴ്ച മങ്ങിയതിനാൽ പെറുക്കാനും വയ്യ. ആലോചിച്ചൊടുവിൽ ലിപിയും മറന്നു പോയി. ഇന്നലെ അക്ഷരങ്ങൾ കോർത്തൊരു കയറിൽ പിടഞ്ഞു വീണ എന്റെ കവിത പോസ്റ്റ്മോർട്ടത്തിനായി കാത്തു കിടക്കുകയാണ്. ഒറ്റ നോട്ടമെറിഞ്ഞു കൊടുത്തു, ആശയ ദാരിദ്ര്യം. ആ, കഷ്ടം, ഇന്നലെ പെയ്തിറങ്ങിയ മഴയോ ഉദിച്ച സൂര്യനോ ദുരന്തത്തിന്റെ പൊയ്മുഖങ്ങളോ ഇല്ലാതെ. അക്ഷരങ്ങളേ കൂട്ടിയിട്ട് കത്തിച്ചതിനാലാവും കരിനിയമം പുരണ്ട ലഘുലേഖകളെന്ന് കരുതിയിട്ടുണ്ടാകാം. ഞാൻ മാവോയിസ്റ്റല്ല, ഇതു ലഘുലേഖയല്ല, എന്നു പറയ വയ്യാതെ ഇനിയും കാത്തു കിടപ്പാണെന്റെ കവിത. കാരിരുമ്പിന്റെ പോർവീര്യമുള്ള പട്ടിണിപ്പടയുടെ ചൂരാണെൻ കവിത . ചുട്ടുപൊള്ളുന്ന പാതകളെ തൊട്ടു...