1999 മാർച്ച് 22ന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ മുഹസിന്റെയും സീനയുടെയും മകളായി ടി.എം.അൽഫിയ ജനിച്ചു. സെന്റ് തോമസ് സി.എസ്.ഐ. കൊടുങ്ങല്ലൂർ, അല കോതപറമ്പ് ഗവണ്മെന്റ് സ്കൂൾ, വി.വി.യു.പി.എസ്. അല, സെന്റ് ജോസഫ് എച്ച്.എസ്.എസ്. മതിലകം എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.
കൊടുങ്ങല്ലൂരിലെ എം.ഇ.സ് അസ്മാബി കോളേജിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ബിരുദം നേടി. വായനയും എഴുത്തും ഫോട്ടോഗ്രാഫിയും യാത്രയുമൊക്കെ ഇഷ്ടമുള്ള അൽഫിയ ഇപ്പോൾ കേരള മീഡിയ അക്കാഡമിയിൽ ടെലിവിഷൻ ജേര്ണലിസം വിദ്യാർഥിനിയാണ്.