എറണാകുളം ചോറ്റാനിക്കര സ്വദേശിയായ ടി.കെ.വീണ 1998 ഏപ്രിൽ 2ന് കെ.കൊച്ചനിയന്റെയും ശ്രീദേവിയുടെയും മകളായി ജനിച്ചു. ജി.വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര, സെന്റ് മേരീസ് എച്ച്.എസ്.എസ്. തലക്കോട് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ നിന്ന് പൊളിറ്റിക്സിൽ ബിരുദം നേടി.
ഡെൻ എം.ടി.എൻ., 4ടിവി തുടങ്ങിയ വാർത്താചാനലുകളിൽ അവതാരക ആയി പ്രവർത്തിച്ചു. സിനിമയിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ചാനലിലെയും സിനിമയിലെയും പ്രവർത്തനം ദൃശ്യമാധ്യമത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന ആഗ്രഹമുണർത്തി. ഇതിനൊപ്പം എഴുത്തിലുള്ള താല്പര്യം കൂടി ചേർന്ന് കേരള മീഡിയ അക്കാദമിയിലെ ടെലിവിഷൻ ജേർണലിസം വിദ്യാർത്ഥിനിയാക്കി.
ഇൻഫോപാർക്കിൽ സീനിയർ സോഫ്ട്വേർ എൻജിനീയറായ സനു കെ.സോമനാണ് വിണയുടെ ഭർത്താവ്. മീനാക്ഷി മകൾ.