1992 ഫെബ്രുവരി 4ന് ഏലിയാസിന്റെയും വൽസയുടെയും മകനായി തോമസ് ഏലിയാസ് തൃപ്പൂണിത്തുറയിൽ ജനിച്ചു. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. അതിനുശേഷം എറണാകുളം ലോ കോളേജിൽ നിന്നും ബി.എ.എൽ.എൽ.ബി. ബിരുദം നേടി. ബിരുദത്തോടൊപ്പം ജീവിതസഖി ഷാമിലയേയും ലോ കോളേജ് സമ്മാനിച്ചു. പിന്നാലെ ഇരട്ടകളായ ഏലിയാസിനെയും എഫ്രേമിനെയും.
നിയബിരുദം നേടിയ ശേഷം അഭിഭാഷകനായി എറണാകുളം ജില്ലാക്കോടതിയിലും കേരള ഹൈക്കോടതിയിലും കുറച്ചുകാലം പ്രാക്ടീസ് ചെയ്തു. അക്ഷരങ്ങളോടുള്ള പ്രണയം എഴുത്തിന്റെയും വായനയുടെയും വഴി തിരഞ്ഞെടുക്കാനുള്ള ഉൾവിളിയുണർത്തി. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി.