1964ല്‍ കൊല്ലം ജില്ലയിലെ ചിതറയിലാണ് എസ്.ഡി.പ്രിൻസ് ജനിച്ചത്. കഴക്കൂട്ടം സൈനിക് സ്കൂള്‍, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, കേരള സര്‍വകലാശാല കമ്മ്യൂണിക്കേഷന്‍ ആൻഡ് ജേർണലിസം വകുപ്പ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം . ഇംഗ്ലീഷ് സാഹിത്യത്തിലും കമ്മ്യൂണിക്കേഷന്‍ ആൻഡ് ജേർണലിസത്തിലും ബിരുദാനന്തരബിരുദം. ജേർണലിസം, ഹ്യൂമന്‍ റിസോഴ്സസ് മാനേജ്മെന്റ് എന്നിവയില്‍ ബിരുദാനന്തര ഡിപ്ലോമ.
1991 മുതല്‍ മാധ്യമ, പബ്ലിക്ക് റിലേഷന്‍സ് രംഗങ്ങളില്‍ പ്രിൻസ് പ്രവര്‍ത്തിക്കുന്നു. ആകാശവാണിയുടെ ബോംബെ, തിരുവനന്തപുരം നിലയങ്ങളില്‍ പ്രോഗ്രാം ഓഫീസര്‍ , കേരള സര്‍വകലാശാല പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍, കെ.എസ്.ഇ.ബി. ഡയറക്ടര്‍ -പബ്ലിക്ക് റിലേഷന്‍സ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കേരള രാജ് ഭവന്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറാണ്.
പ്രക്ഷേപണത്തില്‍ ദേശീയതലത്തിലും , മാധ്യമനിരൂപണ രംഗത്ത് സംസ്ഥാനതലത്തിലും അംഗീകാരം. കലാകൗമുദിയിൽ വോയ്സ് ഓവര്‍, മാധ്യമത്തിൽ ടെലികാലം, മീഡിയയിൽ ഒരു വാക്ക് തുടങ്ങിയ പംക്തികള്‍ കൈകാര്യം ചെയ്തു.