ഇടുക്കി ചെറുതോണി സ്വദേശിയാണ് റിന്‍സ് കുര്യന്‍. 1990 ഡിസംബര്‍ 5ന് ടി.കെ.കുര്യന്റെയും മോളി കുര്യന്റെയും മകനായി ജനിച്ചു. ചരിത്രത്തോടും കലയോടുമുള്ള ഇഷ്ടം കുട്ടിക്കാലത്ത് റിന്‍സിനെ നാടകപ്രേമിയാക്കി. ചരിത്രമറിയാനുള്ള താല്പര്യം നല്ല വായനക്കാരനാക്കി. സമൂഹത്തിലെ തെറ്റായ വ്യവസ്ഥിതികളെ എതിര്‍ക്കാന്‍ അക്ഷരങ്ങളുടെ ശക്തിക്കാവും എന്നു തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കട്ടപ്പന ഗവ. കോളേജിലെ എം.എ. മലയാളം പഠനത്തിനു ശേഷം ടെലിവിഷന്‍ ജേര്‍ണലിസം പഠിക്കാന്‍ കേരള മീഡിയ അക്കാദമിയിലെത്തിയത്.
അക്കാദമിയിലെ വിജയകരമായ പഠനത്തിനു ശേഷം റിന്‍സ് ശ്രദ്ധ കേന്ദ്രീകരിച്ചത് സ്മാര്‍ട്ട്‌ഫോണ്‍ ജേര്‍ണലിസത്തിലാണ്. ഒന്നര വര്‍ഷത്തോളമായി പോര്‍ട്ടല്‍ രംഗത്തും സോഷ്യല്‍ മീഡിയ പ്രമോഷന്‍ രംഗത്തും പ്രവര്‍ത്തിക്കുന്നു. ചരിത്രസ്ഥാനങ്ങളെയും ചരിത്രത്തിലെ പ്രധാനപ്പെട്ട വ്യക്തികളെയും കുറിച്ചുള്ള പ്രൊഫൈല്‍ സ്‌ക്രിപ്റ്റിങ്ങിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സിനിമ, നാടകം, ഡോക്യുമെന്ററി, ഹ്രസ്വചിത്രം, സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേഷന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഒരേസമയം കൈവെയ്ക്കുന്നുണ്ട്.