മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയാണ് രേഷ്മ രാജ്. പട്ടിക്കാട് ഗവ. ഹയര്‍ സെക്രണ്ടറി സ്‌കൂളില്‍ നിന്ന് ഹ്യൂമാനിറ്റിസില്‍ പ്ലസ് ടു പാസായ രേഷ്മ മമ്പാട് എം.ഇ.എസ്. കോളേജില്‍ നിന്ന് മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദം നേടി.
ചെറുപ്പം തൊട്ടേ പ്രകൃതിയോടും ചുറ്റുപാടിനോടും ഉള്ള ഇഷ്ടം വളര്‍ന്നപ്പോള്‍ ക്യാമറയോടും ജേര്‍ണലിസത്തോടുമുള്ള താത്പര്യമായി മാറി. അത് കൊണ്ട് തന്നെ ഡിഗ്രി കാലം മുതല്‍ക്കേ പ്രകൃതിയെ അറിയാനുള്ള യാത്രകളും പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു.
മാധ്യമ പഠനത്തിന്റെ ഭാഗമായി ജയ്ഹിന്ദ്, മീഡിയവണ്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പരിശീലനകാലത്ത് ശ്രദ്ധേയമായ വാര്‍ത്തകള്‍ ചെയ്യാന്‍ രേഷ്മയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഡിഗ്രി പഠനകാലം മുതല്‍ക്ക് ഫ്രണ്ട്സ് ഓഫ് നേച്വര്‍ (FON India) എന്ന പരിസ്ഥിതി സംഘടനയില്‍ സജീവാംഗമാണ്. ഇപ്പോള്‍ പഠനത്തോടൊപ്പം തന്നെ FONന്റെ പബ്ലിക് റിലേഷന്‍ ഓഫീസറും സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്ററും ആയി പ്രവര്‍ത്തിക്കുന്നു. കൂടാതെ പരിസ്ഥിതി, സിനിമ, സാമൂഹികപ്രവര്‍ത്തനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്യാമ്പുകളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുകയും ചിലയിടത്ത് റിസോഴ്സ് പേഴ്‌സണ്‍ ആയി പോകുകയും ചെയ്തുവരുന്നു.
ഇഷ്ട്ടപ്പെട്ട മേഖല Environmental Journalism, Wild Life Photography, Natural Photography, Social -Local Reporting, Natural and Social Works എന്നിവയാണ്. അതോടൊപ്പം യാത്രകളും ഫോട്ടോഗ്രാഫിയും എഴുത്തും വായനയും വരയും സിനിമയും പാട്ടുമെല്ലാം ഇഷ്ടം തന്നെ. ഇപ്പോള്‍ കാക്കനാട് കേരള മീഡിയ അക്കാദമിയില്‍ ടെലിവിഷന്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിനി.