1990 ൽ തിരുവനന്തപുരം കരകുളത്ത് രഘുനാഥൻ ആശാരിയുടെയും ഓമനയുടെയും മകനായി ചന്തുലാൽ ജനിച്ചു. കരകുളം സൗന്ദര്യ സ്റ്റുഡിയോ ഉടമയായ അച്ഛന്റെ സ്റ്റുഡിയോയിൽ നിന്ന് അന്നത്തെ സാങ്കേതിക വിദ്യയായ ഫിലിം ടെക്നോളജിയും ഡാർക്ക് റൂമിനുള്ളലെ ഫോട്ടോ ഡെവലപ്പിങ്ങും കണ്ടു പഠിച്ചു. കരകുളം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കി ഗവ. ഐ.ടി.ഐയിൽ ചേർന്ന് ടെക്നിക്കൽ കോഴ്സും പഠിച്ചു. അച്ഛന്റെ മരണശേഷവും വെഡിങ് ഫോട്ടോഗ്രാഫി രംഗത്ത് തുടരുന്നു.
ഇപ്പോൾ നാഷണൽ മെഡിക്കൽ കോളേജ് നെറ്റ്‌വർക്കിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐ.ടി. ഡിവിഷനു കിഴിൽ ഓഡിയോ -വിഷ്വൽ ടെക്‌നിഷ്യൻ. ഫോട്ടോഗ്രാഫിയുടെ സാങ്കേതിക വശങ്ങൾ അറിയാമെങ്കിലും വാർത്ത ചിത്രങ്ങളുടെ സവിശേഷതകൾ സ്വായത്തമാക്കാൻ മീഡിയ അക്കാദമി തിരുവനന്തപുരം കേന്ദ്രത്തിൽ ഫോട്ടോ ജേർണലിസം പഠിക്കുന്നു.