30 C
Trivandrum
Monday, November 30, 2020
Home Authors Posts by Ratheesh Krishna

Ratheesh Krishna

Ratheesh Krishna
1 POSTS 0 COMMENTS
പാലക്കാടിനടുത്ത് ചിറ്റൂർ, നമ്പൂതിരിചള്ള സ്വദേശി രതീഷ് കൃഷ്ണ 1984 ഏപ്രില്‍ 24ന് ജനിച്ചു. വിളയോടി എസ്.എന്‍.യു.പി.എസ്.എസ്., വണ്ടിത്താവളം കെ.കെ.എം.എച്ച്.എസ്. എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. പിന്നീട് ചിറ്റൂര്‍ സഹകരണ കോളേജില്‍ നിന്ന് ഇക്കണോമിക്സിൽ ബിരുദവും ചിറ്റൂർ ഗവ. കോളജിൽനിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും നേടി.
കേരള സര്‍വ്വകലാശാലയില്‍ തിയേറ്റർ ആർട്സ് ആൻഡ് ഫിലിം ഈസ്തറ്റിക്സ് ഫോർ എഡ്യൂക്കേഷനിൽ എം.ഫിലും പെർഫോമിങ് ആൻഡ് വിഷ്വൽ ആർട്സിൽ 'Drama as medicine and meditation for making Universal men -An interdiciplenary philosophical discourse  on innovative  modern theatre application' എന്ന വിഷയത്തിൽ ഗവേഷണവും പൂർത്തിയാക്കി. അക്കാദമിയിൽ സമർപ്പിച്ച  'Dramatisations of mathematics for education' എന്ന തീസിസ് ശ്രദ്ധേയമാണ്.
'അക്കക്കളം', 'രണ്ട് പോരാളികൾ 'എന്നീ നാടകങ്ങൾ എഴുതി. 2014 ൽ രണ്ട് പോരാളികൾ ആകാശവാണി സംപ്രേഷണം ചെയ്തു. ജെ.എം.സിഞ്ജിന്റെ 'റൈഡേഴ്‌സ് ടു ദ സീ',  അയ്യപ്പ പണിക്കരുടെ 'ഞങ്ങൾ മറിയമാർ' എന്നീ നാടകങ്ങളുടെ സംവിധാനം നിർവഹിച്ചു. നൂറിലധികം നാടകങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. ധാരാളം സിനിമ-നാടകക്കുറിപ്പുകളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചു. 2012 ൽ നാടകത്തിന് അയ്യപ്പ പണിക്കർ പുരസ്കാരം ലഭിച്ചു.
'പനഞ്ചിറക് ', 'റോസ്മർഷോ', 'ഹമേർഷ്യ', 'വാർഡ് 7' തുടങ്ങിയ ഫ്രഞ്ച് , ജർമ്മൻ, ഇംഗ്ലീഷ്, മലയാളം -ബഹുഭാഷ ചിത്രങ്ങളിൽ അഭിനയിച്ചു. 'ഇഷ്ടി' (പനോരമ സെലക്ഷൻ, സംസ്‌കൃതം സിനിമ), 'പുതപ്പ് ' എന്നീ സിനിമകളിലും 'പട്ടം പറത്തുന്ന പെൺകുട്ടി' (സംസ്ഥാന അവാർഡ്),  ഓഖി : കടൽ കാറ്റെടുത്തപ്പോൾ (സംസ്ഥാന അവാർഡ്) തുടങ്ങി  ഇരുപത്തിയഞ്ചിലധികം ഡോക്യൂമെന്ററി - പരസ്യ ചിത്രങ്ങളിൽ അസിസ്റ്റന്റ്, അസ്സോസിയേറ്റ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.
സംവിധാനം നിർവഹിച്ച Girl Child's Education എന്ന പരസ്യചിത്രം മലാല യൂസഫ് സായി ഫൌണ്ടേഷൻ അവരുടെ At the last എന്ന ഗ്രൂപ്പിൽ പ്രകാശനം ചെയ്തു. Taboo എന്ന ഹൃസ്വചിത്രം മാഞ്ചസ്റ്ററിലെ Big Home ഫെസ്റ്റിവലിലും The eye of the storm എന്ന ഡോക്യൂമെന്ററി ബീറ്റിൽസ് ബാൻഡിന്റെ സ്മരണാർത്ഥം ലിവർപൂളിൽ നടന്ന ടൈം ട്യൂണൽ ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചു.
Indian Literary Workshop (ILW), The Art Group, Indian Theatre Wings എന്നീ സംഘടനകളുടെ സ്ഥാപകൻ. പെർഫോമിങ് ആൻഡ് വിഷ്വൽ ആർട്സ് അധ്യാപകൻ, നാടകം-സിനിമ  പ്രവർത്തകൻ,  കവി.

അപരത്വം

വംശഹത്യയുടെ വിലാപങ്ങൾ ചരിത്രപരമായ ആവർത്തനങ്ങളെങ്കിലും തെരുവുകളിൽ ഞങ്ങളത് നിഗൂഢമായി കൈമാറ്റം ചെയ്തു. ഞങ്ങളിൽ ഒരാൾപോലും കവിയല്ലെന്നിരിക്കെയും ഭാവാത്മകതയോടെ പ്രാചീനതയുടെ അഗാധമായ ലയത്തോടെ ഞങ്ങളത് മൂളി; പൊലീസ് ആക്രമിക്കുവാനടുക്കുമ്പോഴൊക്കെ ദേശീയഗാനം ചൊല്ലുന്ന കൂട്ടുകാരെപ്പോലെ ഒരു പക്ഷേ, അതിനേക്കാൾ തീവ്രമായി. ഹതഭാഗ്യയായ ഞങ്ങളുടെ മാതൃരാജ്യം... അസമിലും ബംഗാളിലും ഡൽഹിയിലും ഉത്തർപ്രദേശിലും ദക്ഷിണേന്ത്യയിലെ- ഞങ്ങളുടെ തെരുവുകളിൽക്കൂടിയും രക്തംകൊണ്ട് ഞങ്ങൾ പൗരത്വം അടയാളപ്പെടുത്തി... 'വസ്ത്രംകണ്ട് ശത്രുവിനെ തിരിച്ചറിയാമെന്ന്' പ്രധാനമന്ത്രി. രക്തംകണ്ട്...