1985 ജൂൺ 10ന് ആലപ്പുഴ ജില്ലയിലെ കൈനകരി ഗ്രാമത്തിലാണ് രാജീവ് പാലയ്ക്കശ്ശേരിയുടെ ജനനം. കൈനകരി സെന്റ് മേരീസ് ഹൈസ്കൂൾ, ചങ്ങനാശ്ശേരി എസ്.ബി. എച്ച്.എസ്.എസ്. എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. പിന്നീട് കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിൽ നിന്ന് തത്ത്വശാസ്ത്ര, ദൈവശാസ്ത്ര ബിരുദങ്ങളും മദ്രാസ് സർവ്വകലാശാലയിൽ നിന്ന് മനശ്ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്ന് പ്രിന്റ് ജേർണലിസത്തിൽ ബിരുദവും സമ്പാദിച്ചു.
ഫിംഗർടിപ് റവലൂഷൻ എന്ന കവിതാസമാഹാരമാണ് ആദ്യ രചന. ബ്രീത്ത് ഈസി, കാൻസർ വാർഡ്, ഫിഫ വേൾഡ് കപ്പ് തുടങ്ങിയ ചെറുകഥകളും രചിച്ചിട്ടുണ്ട്. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ടി.വി. ജേർണലിസം വിദ്യാർത്ഥി.