അറിയപ്പെടുന്ന പക്ഷിനീരിക്ഷകരിലൊരാളാണ് പി.ബി.ബിജു. 1975 മെയ് 15ന് നെയ്യാറ്റിൻകര കാരുണ്യവിലാസത്തിൽ ബാലരാജിന്റെയും പ്രസന്നയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും കേരള സർവ്വകലാശാല ക്യാമ്പസിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലും ബിരുദാനന്തര ബിരുദവും മാർ തിയോഫിലസ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബി.എഡും നേടി. 2000ൽ ഇ.എസ്.ഐ. കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ചു.
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ശാസ്ത്ര സാഹിത്യ പരിഷത്തിലും മറ്റു പരിസ്ഥിതി സംഘടനാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. എന്നാൽ, ചെങ്കോട്ടയിൽ ആദ്യനിയമനം ലഭിച്ചതോടെയാണ് പക്ഷികളെ കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങിയത്. തുടർന്ന് WWF, Warblers and Waders എന്നീ പരിസ്ഥിതി സംഘടനകളിലെ പ്രവർത്തനം പക്ഷി നിരീക്ഷണം കൂടുതൽ ഊർജിതമാക്കാൻ സഹായിച്ചു. തുടർന്നുള്ള യാത്രകളിൽ ക്യാമറ സന്തത സഹചാരിയായി.
പക്ഷികളെ കുറിച്ചുള്ള ദേശീയ അന്തർദേശീയ പുസ്തകങ്ങളിൽ ധാരാളം ചിത്രങ്ങൾ സംഭാവന നൽകിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ഫേസ്ബുക് പക്ഷി സംഘടനയായ Indian Birds, ഭൂട്ടാനിലെ ഏറ്റവും വലിയ പക്ഷി സംഘടനയായ Birds of Bhutan എന്നിവയിൽ മോഡറേറ്ററായി പ്രവർത്തിച്ചു വരുന്നു.
എഴുകോൺ ഇ.എസ്.ഐ. ആശുപത്രിയിൽ അസിസ്റ്റന്റ് ഡയറക്ടറാണ് ബിജു.