N P Rajendran

N P Rajendran
1 POSTS0 COMMENTS
http://www.nprajendran.com/
1954 നവംബറിൽ തലശ്ശേരിയിലാണ് എൻ.പി.രാജേന്ദ്രൻ ജനിച്ചത്. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ എം.എ. നേടിയ ശേഷം 1981 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. ജില്ലാ ബ്യൂറോകളില്‍ ലേഖകനായും കോഴിക്കോട്ടും കണ്ണൂരും ന്യൂസ് എഡിറ്ററായും കോഴിക്കോട് ഓണ്‍ലൈന്‍ ഡസ്‌കില്‍ ഡപ്യൂട്ടി എഡിറ്ററായും പ്രവര്‍ത്തിച്ചു. 2014 നവംബര്‍ അഞ്ചിന് മാതൃഭൂമിയില്‍നിന്നു വിരമിച്ചു.
കേരള പ്രസ് അക്കാഡമിയുടെ വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് (രണ്ടുവട്ടം), ശാസ്ത്രറിപ്പോര്‍ട്ടിനുള്ള സംസ്ഥാന ശാസ്ത്രസാങ്കേതികവകുപ്പിന്റെ പുരസ്‌കാരം, സി.എച്ച്.മുഹമ്മദ് കോയ പുരസ്‌കാരം, ജെയ്ജി പീറ്റര്‍ പുരസ്‌കാരം, വജ്രസൂചി പുരസ്‌കാരം, കെ.ബാലകൃഷ്ണന്‍ പുരസ്‌കാരം, മികച്ച മാധ്യമഗ്രന്ഥത്തിനുള്ള പവനന്‍ അവാര്‍ഡ്, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മികച്ച മലയാള പത്രപ്രവര്‍ത്തകനുള്ള പ്രഥമ അവാര്‍ഡ്, കാസർകോട് മുന്‍സിപ്പാലിറ്റിയുടെ സമഗ്ര സംഭാവനയ്ക്കുള്ള കെ.എം.അഹമ്മദ് സ്മാരക അവാര്‍ഡ്, പന്തളം രാജ മെമ്മോറിയല്‍ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസകാരങ്ങള്‍ക്ക് അര്‍ഹനായി.
ബര്‍ലിന്‍ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജേണലിസം 1990ല്‍ നടത്തിയ പത്രപ്രവര്‍ത്തന പരിശീലന കോഴ്‌സില്‍ പങ്കെടുത്ത് ഒന്നര മാസം ജര്‍മനിയില്‍ പര്യടനം നടത്തി. ഏകീകൃത ജര്‍മനിയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് ഇക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തു.
മാതൃഭൂമി പത്രത്തില്‍ 1995 മുതല്‍ 22 വര്‍ഷം ഇന്ദ്രന്‍ എന്ന തൂലികാനാമത്തില്‍ എഴുതിയ വിശേഷാല്‍പ്രതി പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടു. വിവിധ മാധ്യമങ്ങളില്‍ ഇപ്പോഴും പംക്തികള്‍ എഴുതുന്നു.
മതിലില്ലാത്ത ജര്‍മനിയില്‍, ഫോര്‍ത്ത് എസ്റ്റേറ്റിന്റെ മരണം, വിശേഷാല്‍പ്രതി, പത്രം ധര്‍മം നിയമം, മാറുന്ന ലോകം മാറുന്ന മാധ്യമലോകം, വീണ്ടും വിശേഷാല്‍പ്രതി, ബംഗാള്‍ ചില അപ്രിയ സത്യങ്ങള്‍, വേണം മാധ്യമങ്ങള്‍ക്ക് മേലെയും ഒരു കണ്ണ്, വിമര്‍ശകര്‍ വിദൂഷകര്‍ വിപ്ലവകാരികള്‍, മലയാള മാധ്യമം അകവും പുറവും, പത്രകഥകള്‍ കഥയില്ലായ്മകള്‍, പത്രാനന്തരകാലത്തെ ജനാധിപത്യം എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.
2011-14 കാലകഘട്ടത്തിൽ കേരള മീഡിയ അക്കാദമി ചെയർമാനായിരുന്നു. കേരള പത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്റായും (1997-98) കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാനായും (1999-2002) കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റായും(2002-2005) പ്രവര്‍ത്തിച്ചു.

വിവരസ്വാതന്ത്ര്യത്തിന്റെ അന്ത്യം അടുത്തുവോ?

ഇന്ത്യയിലെപ്പോലെ അമേരിക്കയിലും വിവരാവകാശനിയമമുണ്ട്. അവിടെ അമ്പതിലേറെ വര്‍ഷമായി നിയമം നിലവില്‍ വന്നിട്ട്. നമ്മുടേത് വിവരാവകാശമാണെങ്കില്‍ അവിടുത്തേത് വിവരസ്വാതന്ത്ര്യനിയമമാണ് എന്നതാണ് ഒരു വ്യത്യാസം. നിയമവ്യവസ്ഥകളിലും അപ്പീൽ സംവിധാനത്തിലുമൊക്കെ വേറെയും വ്യത്യാസം കണ്ടേക്കും. പക്ഷേ, ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യം വിവരസ്വാതന്ത്ര്യനിയമം അവിടെ തകര്‍ച്ചയെ നേരിടുന്നു എന്നതാണ്. ചോദിക്കുന്ന വിവരങ്ങള്‍ തരാതിരിക്കാന്‍ എന്തെങ്കിലും കാരണം കണ്ടെത്തുക പതിവാക്കിയിരിക്കുകയാണ് ഗവണ്‍മെന്റും ബ്യുറോക്രസിയും. നിയമം നിലനിര്‍ത്തണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമാണ്. പക്ഷേ,...