പെരുമ്പാവൂർ സ്വദേശിനിയായ എം.എസ്.പ്രിൻഷ 1998 ഡിസംബർ 27ന് സഹദേവന്റെയും ശ്രീജയുടെയും മകളായി ജനിച്ചു. കോടനാട് മാർ ഔഗേൻ സ്കൂൾ, ചേരാനലൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദം നേടി.
എഴുത്തിനോടും വായനയോടും ഉള്ള അഭിനിവേശമാണ് പത്രപ്രവർത്തനത്തിലേക്ക് തിരിയുന്നതിന് കാരണമായത്. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ടി.വി. ജേർണലിസം വിദ്യാർത്ഥിനി.