1999 ഏപ്രിൽ 7ന് പ്രസികുമാറിന്റെയും മുംതാസിന്റെയും മകനായി പൊന്നാനിയിലാണ് എം.പി.അമൽ ജനിച്ചത്. സഹോദരൻ എം.പി.മിലൻ. യാതൊരു വിധത്തിലുള്ള ജാതിയുടെയോ മതത്തിന്റെയോ കുരുക്കിൽ പെടുത്താതെ, ജീവിതത്തിന്റെ ചെറിയൊരു ശതമാനം പോലും അനുഷ്ഠാനങ്ങൾക്കു വേണ്ടി മാറ്റി വെയ്ക്കാതെ സാമൂഹികബോധമുള്ളവരാക്കി മാതാപിതാക്കൾ വളർത്തി.
പൊന്നാനി ഏ.വി. ഹൈസ്കൂൾ , പൊന്നാനി എം.ഐ. ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് കോമേഴ്സിൽ ബിരുദവും നേടി.
എഴുത്തിനോടും വരയോടും ചലച്ചിത്രങ്ങളോടും അഭിനിവേശം. സ്വന്തമായൊരു സിനിമ ചെയ്യണമെന്നത് ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവും. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ് വിദ്യാർത്ഥി.