Mohammed Riyas

Mohammed Riyas
1 POSTS0 COMMENTS
1997 ജൂലൈ 29ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ കിഴക്കെതലയ്ക്കൽ വീട്ടിൽ കോയയുടെയും ഫൗസിയയുടേയും മകനായി മുഹമ്മദ് റിയാസ് ജനിച്ചു. ഐ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ, പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ താഴെക്കോട്, ഐ.എൻ.ഐ.സി. ഹയർ സെക്കൻഡറി സ്കൂൾ നാട്ടുകൽ എന്നിവിടങ്ങളിയായി സ്കൂൾ വിദ്യാഭ്യാസം. മലപ്പുറം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ബാച്ചിലർ ഓഫ് മൾട്ടിമീഡിയ കമ്മ്യൂണികേഷനിൽ ബിരുദം നേടി.
സ്പോർട്സ് ജേർണലിസത്തിൽ താൽപര്യമുള്ള റിയാസ് സ്കൂൾ കാലഘട്ടത്തിൽ ഫുട്ബോൾ ടീമംഗമായിരുന്നു. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി.

തളരാത്ത കാനറികൾ

ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ രാജാക്കന്മാർ മറ്റാരുമല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന പ്രകടനമാണ് ഇക്കഴിഞ്ഞ നാൽപത്തിയാറാം കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ ബ്രസീൽ കാഴ്ചവച്ചത്. ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിൽ ബ്രസീൽ ഒമ്പതാം കോപ്പ കിരീടത്തിൽ മുത്തമിട്ടപ്പോൾ അതിൽ ഏറ്റവും കൂടുതൽ ആനന്ദക്കണ്ണീർ പൊഴിച്ചത് സ്വന്തം നാട്ടുകാരാണ്. കാരണം 2014ൽ അവരുടെ മുൻപിൽ നടന്ന ഫിഫ ലോകകപ്പ് സെമിഫൈനലിൽ ജർമ്മനിയോട് 7 - 1 ന് ടീം തകർന്നടിഞ്ഞിരുന്നുവല്ലോ. ശരിക്കും ചിറകറ്റു പോയ കാനറിക്കൂട്ടം....