Dr M N Vinayakumar

Dr M N Vinayakumar
1 POSTS0 COMMENTS
http://www.janabheri.in
കഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ഡോ.എം.എന്‍.വിനയകുമാര്‍. 1959 ഡിസംബര്‍ 2ന് തൃശ്ശൂൂര്‍ ജില്ലയിലെ അരിമ്പൂരില്‍ ജനിച്ചു. ഒല്ലൂര്‍ ഗവ.ഹൈസ്‌കൂള്‍, ഗവ. ഐ.ടി.ഐ. ചാലക്കുടി, സെന്റ് അലോഷ്യസ് കോളേജ് എല്‍ത്തുരുത്ത്, ശ്രീ കേരളവര്‍മ്മ കോളേജ് തൃശ്ശൂൂര്‍, കേരള സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറസ്പോണ്ടന്‍സ് കോഴ്സസ്, കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളത്തില്‍ എം.എ. ബിരുദം, കഥകളിയില്‍ ഡോക്ടറേറ്റ് എന്നിവ നേടി.
മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളിലെല്ലാം കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീടിനെ ഇരുട്ടുവിഴുങ്ങുന്നു (ഡി.സി.ബുക്സ്), ജലോര്‍ ദുര്‍ഗ്ഗ് (എന്‍.ബി.എസ്.) എന്നിവ കഥാസമാഹാരങ്ങള്‍. സ്വര്‍ഗത്തിലെ കട്ടുറുമ്പ് (കറന്റ് ബുക്സ്, തൃശൂര്‍), തീവണ്ടി (എന്‍.ബി.എസ്.) എന്നിവ ബാലകഥാ സമാഹാരങ്ങള്‍. മറിമാന്‍കണ്ണി (കറന്റ് ബുക്സ്), യമദൂത് (ചിന്ത പബ്ലിഷേഴ്സ്), കുറത്തി എന്നിവ നടകങ്ങള്‍. മറിമാന്‍കണ്ണിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചു. മറിമാന്‍കണ്ണി ഡല്‍ഹി അന്താരാഷ്ട്ര നാടകോത്സവം (BRM) കേരള അന്താരാഷ്ട്ര നാടകോത്സവം (ITFoK) എന്നിവ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ദേശീയ-അന്തര്‍ദേശീയ നാടകോത്സവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യമദൂതും ഇതേ ഫെസ്റ്റിവെലുകളിലും പി.ആര്‍.ഡി. ദേശീയ നാടകോത്സവത്തിലും അവതരിപ്പിച്ചു. കുറത്തി ഏറ്റവും നവീനമായ അവതരണരീതികൊണ്ടും മഹാഭാരതത്തെ ആസ്പദമാക്കുന്നതിനാലും ഭൂമിയുടെയും ആദിമനിവാസികളുടെയും പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിനാലും ശ്രദ്ധേയമായിത്തീര്‍ന്നു. കുട്ടുമണിപ്പൂക്കള്‍, ചങ്ങാതിക്കൂട്ടം എന്നീ രണ്ടു ബാലചലച്ചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തു. രണ്ടും സംസ്ഥാന അവാര്‍ഡ് നേടി. രണ്ടു സിനിമകളും വിവിധ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫിലിം ക്രിട്ടിക്സ് അവാര്‍ഡും കുട്ടുമണിപ്പൂക്കള്‍ നേടി.
തൃശ്ശൂൂര്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസറായിരിക്കേ സംസ്ഥാന സര്‍വീസില്‍ നിന്ന് വിരമിച്ചു. പുരോഗമന കലാസാഹിത്യ സംഘം തൃശ്ശൂൂര്‍ ജില്ലാ സെക്രട്ടറിയാണ് ഡോ.വിനയകുമാര്‍. ജവഹര്‍ ബാലഭവന്‍, തൃശ്ശൂൂര്‍ കഥകളി ക്ലബ്ബ്, തൃശ്ശൂൂര്‍ ജനഭേരി എന്നിവയുടെയും കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ: എ.എം.സുമതി (BSNL). മകന്‍: അഭിമന്യുവിനയകുമാര്‍ (നാടക സംവിധായകന്‍)
  • വിലാസം: 'അഭിമന്യു', പുതൂര്‍ക്കര, അയ്യന്തോള്‍ പി.ഒ., തൃശ്ശൂര്‍ -680003
  • ഇ-മെയില്‍: mn.vinayakumar@gmail.com
  • ഫോണ്‍: +91 94479 95636

ചിണ്ടത്തി

ചിണ്ടത്തി ഒന്ന് മയങ്ങിപ്പോയി. അപ്പോഴാണ് ആ ശബ്ദം. വയസ്സായതോണ്ടാവും, ചെറിയ ഒച്ചകൾ പോലും വല്യേ വേദനയായി തലയ്ക്കകത്തു കേറുന്നു. തെങ്ങീന്ന് തേങ്ങ പൊതോംന്ന് വീണതാണ്. മുമ്പൊക്കെ തെയ്വങ്ങള് കേറി വര്ണ ഒച്ച്യായിട്ടാണ് തോന്നാറ്. ഏതു പാതിരായ്ക്കും ചിരീം കരച്ചിലും ഒരുമിച്ച് വരും. ഇത്തിര്യേരം മലർന്നു കെടക്കും. പിന്നെ തെങ്ങിൻ ചോട്ടിലേക്കോടും. ദ്ലാവോ വെട്ടോ വേണ്ട, ആ ഓട്ടത്തിന്. ഇരുട്ടിലോ നിഴലിലോ ഒളിച്ചു കെടന്നു ചിരിക്കണ തേങ്ങ കൈയിലെത്ത്യാ ഒരു...