തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ 1997 ജൂണ്‍ 9ന് പങ്കജാക്ഷന്റെയും മായയുടെയും മൂന്ന് മക്കളില്‍ ഇളയവനായി മിഥുന് പങ്കജന്‍ ജനിച്ചു.
ജി.എച്ച്.എസ്. ഇടവിലങ്ങ്, കൊടുങ്ങല്ലൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യഭാസം. പിന്നീട് ശ്രീരാമ ഗവ. പോളി ടെക്നിക് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടി. തുടര്‍ന്ന് എം.ഇ.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ നിന്ന് അതെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും നേടി.
എന്നാല്‍ വായനയോടും വാര്ത്തകളോടുമായിരുന്നു എന്നും ഇഷ്ടം. തന്റെ മേഖല എന്‍ജിനീയറിങ് അല്ല എന്ന തിരിച്ചറിവ് എഴുത്തിലും വായനയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചു. അതിന്റെ തുടര്‍ച്ചയായാണ് മിഥുന് കേരള മീഡിയ അക്കാദമിയില്‍ ടെലിവിഷന്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായി എത്തിയത്.