1994 ജൂലൈ 23ന് പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ വേലായുധന്റെയും ശാരദയുടെയും മകനായി എം.ദിപിന്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം വിളത്തൂര്‍ എ.എല്‍.പി. സ്കൂള്‍, നടുവട്ടം ഗവ. ജനതാ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു.
കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള ചെര്‍പ്പുളശ്ശേരി സി.സി.എസ്.ടി. കോളേജില്‍ ബി.എ. മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം ബിരുദം നേടി. ഇപ്പോള്‍ കേരള മീഡിയ അക്കാദമിയില്‍ ടെലിവിഷന്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥി.