Manoj K Puthiyavila

Manoj K Puthiyavila
1 POSTS0 COMMENTS
1964 മേയ് 31ന് ആലപ്പുഴ ജില്ലയിൽ കായംകുളത്തിനടുത്തുള്ള പുതിയവിളയിലാണ് മനോജ് കെ. പുതിയവിള ജനിച്ചത്. കേരള പ്രസ് അക്കാദമിയിൽനിന്ന് മൂന്നാം റാങ്കോടെ ജേർണലിസത്തിൽ പിജി ഡിപ്ലോമ നേടി. പത്രപ്രവർത്തനത്തിനു തുടക്കം കുറിച്ചത് 1988-ൽ ബാലരമയിൽ. തുടർന്ന് യുറീക്ക, ദേശാഭിമാനി ദിനപ്പത്രം, സദ്‌വാർത്ത ദിനപ്പത്രം, സമകാലികമലയാളം വാരിക, കൈരളി ടിവി, വീക്ഷണം ദിനപ്പത്രം എന്നിവയിൽ പ്രവർത്തിച്ചു.
1996-ൽ സർക്കാരുദ്യോഗത്തിൽ പ്രവേശിച്ചു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മീഡിയ കോ-ഓർഡിനേറ്റർ, വ്യവസായകേരളം മാസികയുടെ എഡിറ്റർ, ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസർ, കേരള വനിതാ കമ്മിഷൻ പി.ആർ.ഒ., ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന്റെ അസി. പ്രൈവറ്റ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. ഇപ്പോൾ പബ്ലിക് റിലേഷൻസ് വകുപ്പിൽ റിസർച്ച് ആൻഡ് റഫറൻസ് വിഭാഗം മേധാവി.
പുസ്തകങ്ങൾ: വിശ്വാസം ശിക്ഷിച്ചു, കാലത്തിന്റെ മുഴക്കോൽ, കലൻഡറിന്റെ കഥ, ടി.എം. തോമസ് ഐസക്കുമായി ചേർന്നു രചിച്ച 99 ശതമാനം വാൾ സ്ട്രീറ്റ് കയ്യടക്കുമ്പോൾ. കൂടാതെ, ജനകീയാസൂത്രണം: സിദ്ധാന്തവും പ്രയോഗവും, ജനകീയതയുടെ പൊൻകണി, കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെയും സംസ്ഥാനസർക്കാരിന്റെയും വിവിധ പുസ്തകങ്ങൾ എന്നിവ എഡിറ്റ് ചെയ്തിട്ടുണ്ട്. ധാരാളം ലേഖനങ്ങളും റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ചു.
ഇന്ത്യൻ റെയർ എർത്ത്സ്, ഓണാട്ടുകരയുടെ ദൈവങ്ങൾ എന്നീ ഡോക്യുമെന്ററികളും കറന്റ് അഫയേഴ്സ് പരിപാടികളും ചെയ്തു. മകരജ്യോതിയുടെ രഹസ്യം ആദ്യമായി ടെലിവിഷനിലൂടെ വെളിപ്പെടുത്തി. മികച്ച വികസനോന്മുഖ റിപ്പോർട്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡു നേടിയിട്ടുണ്ട്.
ഭാര്യ: ഡോ: പി.ആർ. സബിത, മകൻ: അമൻ എം.എസ്.

കമ്പ്യൂട്ടറിലെ മലയാളം

ഒരു പഴയ മലയാളം മുൻഷിയുടെ മനസ്സാണു ഭാഷയുടെ കാര്യത്തിൽ എനിക്ക്. മലയാളം ഐച്ഛികമായി പഠിക്കുകയും കാൽനൂറ്റാണ്ടോളമായി ആ ഭാഷകൊണ്ട് ഉപജീവനം നടത്തുകയും ചെയ്യുന്ന ആൾ എന്നതുകൊണ്ടാകാം എന്റെ (പത്രപ്രവർത്തക) ഗോത്രത്തിലെ ഇളംമുറക്കാർ ഭാഷ തെറ്റായും ഉത്തരവാദിത്തമില്ലാതെയും ഉപയോഗിക്കുന്നതു കാണുമ്പോഴും കേൾക്കുമ്പോഴും ഞാൻ അസ്വസ്ഥനാകും. പലപ്പോഴും തിരുത്താൻ ഇടപെടുകയും ചെയ്യും. മലയാളം മുഖ്യവിഷയമായി പഠിച്ചവരിൽത്തന്നെ പലർക്കും തെറ്റില്ലാതെ മലയാളം എഴുതാൻ അറിയില്ല എന്നതാണ് മാധ്യമപ്രവർത്തനകാലത്തെ എന്റെ അനുഭവം. എന്നാൽ, ഇക്കഴിഞ്ഞ ദിവസം...