തിരുവനന്തപുരത്തെ നെയ്യാറ്റിൻകര സ്വദേശിയായ അനിലാൽ ശ്രീനിവാസൻ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും ഇലട്രോണിക്‌സ് എൻജിനീയറിങ്ങിൽ
മാസ്റ്റർ ബിരുദം നേടിയശേഷം മുംബൈയിൽ എൻജിനീയറിങ് കോളേജ് പ്രൊഫസറായും പിന്നീട് ടാറ്റാ കൺസൾട്ടിങ് സർവീസസിൽ കൺസൾട്ടന്റ് ആയും ജോലി ചെയ്തു. 1997ൽ ഷിക്കാഗോയിൽ കുടിയേറി. ഇപ്പോൾ നോക്കിയയിൽ 5G മൊബൈൽ ടെക്നോളോജി വിഭാഗത്തിൽ ജോലി ചെയ്യുന്നു . അമേരിക്കയിൽ നിന്ന് എം.ബി.എ. ബിരുദം നേടിയിട്ടുണ്ട്.
കഥ, യാത്രാകുറിപ്പുകൾ, അനുഭവം, ലേഖനം എന്നീ വിഭാഗങ്ങളിൽ
ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നു.
പരിധി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്ലാക്ക് ആദ്യ കഥാ സമാഹാരം. മാതൃഭൂമി യാത്രയിൽ തെക്കേ അമേരിക്കൻ കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . അമേരിക്കയിലെ പ്രമുഖ ഓൺലൈൻ പോർട്ടൽ ആയ e-മലയാളിയിൽ 'ലാലെൻസ്' എന്ന പേരിൽ സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പംക്തിയും കൈകാര്യം ചെയ്തു.
മോഷൻ പിക്‌ചേഴ്‌സ് ആൻഡ് ടെലിവിഷൻ രംഗത്ത് അക്കാദമിക വിദ്യാഭാസം നേടിയിട്ടുള്ള അനിലാൽ ദ ടെസ്റ്റ്മെന്റ്, സമയരഥം പിന്നോട്ട് എന്നീ ഡോക്യുമെന്ററികൾ നിർമിച്ചു സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ മനസ്സറിയാതെ എന്ന മിനിസിനിമയും എഴുതി സംവിധാനം ചെയ്തു. കൈരളി ടിവി യുഎസ്എയിൽ ആദ്യ ന്യൂസ് റീഡർ -എഡിറ്റർ.
ടോസ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ നേപ്പർവിൽ നോക്കിയ കോർപ്പറേറ്റ് ചാപ്റ്റർ പ്രസിഡന്റ്, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (LANA) വൈസ് പ്രഡിഡന്റ്, ഷിക്കാഗോ സാഹിത്യ വേദി കോ-ഓർഡിനേറ്റർ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്റർ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സാഹിത്യ സാംസ്‌കാരിക മാധ്യമ രംഗങ്ങളിൽ സജീവം. ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കുമൊപ്പം ഷിക്കാഗോയിൽ സ്ഥിര താമസം.