തൃപ്പൂണിത്തുറയിലെ ഇരുമ്പനം സ്വദേശിയായ കെ.സിദ്ധാര്‍ത്ഥ് 1997 ജൂലൈ 28ന് കൃഷ്ണന്റെയും സുധയുടെയും മകനായി ജനിച്ചു. ഇരുമ്പനം എസ്.എന്‍.ഡി.പി. എല്‍.പി. സ്‌കൂളിലും ഇരുമ്പനം ഹൈസ്‌കൂളിലും ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ ശേഷം ഇപ്പോള്‍ കാക്കനാട് കേരള മീഡിയ അക്കാഡമിയില്‍ ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥി.