തൃശ്ശൂരിലെ തൃക്കൂർ സ്വദേശിനിയാണ് കൃത്തിക വിശ്വനാഥ്. 1996 സെപ്തംബർ 30ന് ജനനം. അച്ഛൻ പരേതനായ വിശ്വനാഥൻ. അമ്മ രാധ. കുടുംബത്തിൽ വെളിച്ചമായി വളരട്ടെ എന്ന അർത്ഥത്തിൽ പ്രഭ എന്ന് വിളിപ്പേര്.
കുര്യാച്ചിറ സെന്റ് പോൾസ്, അത്താണി ജെ.എം.ജെ, ചെമ്പുക്കാവ് ഹോളി ഫാമിലി, തലോർ ദീപ്തി എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടി.
കുട്ടിക്കാലം മുതൽ തന്നെ സംഗീതത്തിൽ താല്പര്യമുണ്ട്. ഇടയ്ക്കൊക്കെ കുത്തിക്കുറിക്കാറുമുണ്ട്. അങ്ങനെ കുത്തിക്കുറിക്കുന്നതിന് ബിരുദ തലത്തിലെത്തിയപ്പോൾ ഗൗരവഭാവം കൈവന്നു. അങ്ങനെയാണ് പത്രപ്രവര്‍ത്തനത്തിലേക്കു തിരിയുന്നത്. ഇപ്പോള്‍ കേരള മീഡിയ അക്കാദമിയില്‍ ടി.വി. ജേര്‍ണലിസം വിദ്യാര്‍ത്ഥിനി.