പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിനിയായ കെ.പി.അഞ്ജു 1997 മെയ് 25ന് അയ്യപ്പന്റെയും രാധയുടെയും മകളായി ജനിച്ചു. എഴുവന്തല നോര്‍ത്ത് യു.പി. സ്‌കൂള്‍, വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പാലക്കാട് കാറല്‍മണ്ണ ചെര്‍പ്പുളശ്ശേരി കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് ബി.ബി.എ. ഫിനാന്‍സ് ബിരുദം നേടി.
സ്‌കൂള്‍പഠന കാലത്തു തന്നെ അക്ഷരങ്ങളുമായി അഞ്ജു പ്രണയത്തിലായിരുന്നു. വായിച്ചു വളര്‍ന്നത് എഴുത്തിന്റെ ലോകത്തേക്ക്. രചനാമത്സരങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ അഞ്ജുവിനെ തേടിയെത്തി. എഴുതിയതില്‍ ചില കഥകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാള മനോരമ വാരാന്തപ്പതിപ്പും അടക്കമുള്ളിടങ്ങളില്‍ അച്ചടിമഷി പുരണ്ടു. ഇപ്പോള്‍ കേരള മീഡിയ അക്കാദമിയില്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് വിദ്യാര്‍ത്ഥിനി.