3 POSTS
പ്രശസ്തനായ നോവലിസ്റ്റും ഹാസ സാഹിത്യകാരനുമാണ് കെ.എല്‍.മോഹനവര്‍മ്മ. 1936ല്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. വളര്‍ന്നതും പഠിച്ചതും ചെന്നിത്തലയിലായിരുന്നു. തിരുവനന്തപുരത്തും ആലപ്പുഴയിലും കലാലയ വിദ്യാഭ്യാസം. അക്കൗണ്ട്സിലും മാനേജ്മെന്റിലും ബിരുദങ്ങള്‍. പൈക്കോ പബ്ലിക്കേഷന്‍സിന്റെ ചീഫ് എഡിറ്ററായും കുവൈറ്റില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ട്സ് മാനേജരായും ജോലിചെയ്തു. രണ്ടു തിരക്കഥകളും കുട്ടികള്‍ക്കായുള്ള ഒരു സിനിമയും ചെയ്തു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള മോഹനവര്‍മ്മ വീക്ഷണം പത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു. നിരവധി നോവലുകള്‍ എഴുതിയിട്ടുള്ള മോഹനവര്‍മ്മയുടെ ഓഹരി, ക്രിക്കറ്റ്, സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയ നോവലുകള്‍ ശ്രദ്ധിക്കപ്പെട്ടവയാണ്. ഓഹരിക്കാണ് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ഒന്നര വര്‍ഷം സാഹിത്യ അക്കാദമി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ മുഴുസമയം എഴുത്തിനായി വിനിയോഗിക്കുന്നു. ഇംഗ്ലീഷിലും എഴുതാറുള്ള മോഹനവര്‍മ്മയുടെ താത്പര്യവിഷയങ്ങള്‍ കായികവിനോദങ്ങളും ചരിത്രവുമാണ്.