1995 ജൂലൈ 21ന് ആലപ്പുഴ ജില്ലയിലെ കടലോരഗ്രാമമായ ആറാട്ടുപുഴയിൽ മീനത്തേരിൽ വീട്ടിൽ അഷ്റഫിന്റെയും റജീനയുടെയും മകനായി ഹബീബ് അഷ്റഫ് ജനിച്ചു. തൃക്കുന്നപ്പുഴ കോ -ഓപ്പറേറ്റീവ് പബ്ലിക് സ്കൂൾ, ചേലക്കാട് എം.ഐ. ട്രസ്റ്റ് പബ്ലിക് സ്കൂൾ, കാർത്തികപ്പള്ളി ബിഷപ്പ് മൂർ വിദ്യാപീഡ് ,കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, മംഗലം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. അമ്പലപ്പുഴ താമത് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്‍മെന്റ് ആൻഡ് ടെക്നോളജിയിൽ നിന്ന് ബി.ബി.എ. ബിരുദം നേടി.
ചെറുപ്പം മുതലേ കവിതകളോടും കഥകളോടും താല്പര്യമുള്ള ഹബീബ് നിലവിൽ കൊച്ചി കേരള മീഡിയ അക്കാദമിയിൽ ടെലിവിഷൻ ജേർണലിസം വിദ്യാർത്ഥിയാണ്. യൂട്യൂബിൽ Foot N Ball എന്ന ചാനൽ നടത്തുന്ന ഹബീബ്, പ്രധാന മത്സരങ്ങൾ ലൈവായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.