1991 ഓഗസ്റ്റ് 31ന് കൊല്ലം പരവൂരിൽ അരുൺ നിവാസിൽ ഗണപതി ആചാരിയുടെയും സരോജയുടെയും മകനായാണ് ജി.എസ്.അരുണിന്റെ ജനനo. പരവൂർ കോട്ടപ്പുറം ഹൈസ്കൂൾ, പരവൂർ തെക്കുംഭാഗം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.
കുട്ടിക്കാലം മുതൽ തന്നെ ഫോട്ടോഗ്രാഫിയിൽ താല്പര്യം പ്രകടിപ്പിച്ചുന്നു. ടി. കെ.എം. കോളേജിൽ നിന്ന് ബി.എ പൊളിറ്റിക്കൽ സയൻസ് ബിരുദം നേടിയ ശേഷം ഫോട്ടേഗ്രാഫർ ജിജോയുടെ കീഴിൽ പാർട്ട് ടൈം ആയി വെഡിങ് ഫോട്ടോഗ്രഫിയിൽ തുടക്കം. ഇപ്പോൾ കേരള മീഡിയ ആക്കാദമി തിരുവനന്തപുരം കേന്ദ്രത്തിൽ ഫോട്ടോ ജേർണലിസം വിദ്യാർത്ഥി.