Gopal S Sanal

Gopal S Sanal
1 POSTS0 COMMENTS
1995 ജൂലൈ 5ന് കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ മീനാട് എന്ന ഗ്രാമത്തിൽ ഷീലാ കുമാരിയുടെയും സനൽകുമാറിന്റെയും മകനായി ജനനം. ദേവി സ്കൂൾ, എൻ.എസ്.എസ്. എച്ച്.എസ്. സ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരവൂർ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദം സ്വന്തമാക്കി.
നിലവിൽ കേരളാ മീഡിയ അക്കാഡമിയിൽ ടെലിവിഷൻ ജേർണലിസം വിദ്യാർത്ഥിയാണ്. ക്വിസ്,എഴുത്ത്,നാടകം തുടങ്ങിയ ഇനങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്.

ചങ്ങാതി

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നൊരു ചൊല്ലുണ്ട്. എന്തുകൊണ്ടാകാം ഇങ്ങനൊരു പഴഞ്ചൊല്ലുണ്ടായത്??? കണ്ണാടിയിൽ പ്രതിഫലനം കാണുന്നത് പോലെ നമ്മെ തന്നെയാണ് നാം ചങ്ങാതിയിൽ കാണുന്നത് എന്നത് കൊണ്ടാണോ? അതോ ഒരുക്കത്തിനൊടുവിൽ എവിടെയൊക്കെ എന്തൊക്കെയാണ് നല്ലത് എന്താണിനി നന്നാക്കാനുള്ളത് എന്നൊക്കെ കണ്ണാടിയിലൂടെ മനസിലാക്കുന്നത് പോലെ നല്ലതും ചീത്തയും ചൂണ്ടിക്കാട്ടി എന്നും ചങ്ങാതി കൂടെയുള്ളത് കൊണ്ടാണോ? അതുമല്ല കാഴ്‌ച്ചകുറവുള്ളവർ മങ്ങലില്ലാതെ കാണാൻ കണ്ണാടി വയ്ക്കുന്നത് പോലെ ജീവിതത്തിൽ മങ്ങലുകളുണ്ടാകുമ്പോൾ തെളിച്ചമായി കൂടെ...