1997 മാർച്ച് 6ന് പാലക്കാട്ടെ ചെർപ്പുളശ്ശേരിയിൽ ഉണ്ണികൃഷ്ണന്റെയും മീരയുടെയും മകനായി ഗോകുൽ കൃഷ്ണൻ ജനിച്ചു. അമ്മയുടെ സംഗീതജീവിതം കുട്ടിക്കാലത്ത് ഗോകുലിനെ സ്വാധീനിച്ചു. സ്കൂൾ ജീവിതത്തിൽ സംഗീതം തന്നെയായിരുന്നു ഏറ്റവും വലിയ സുഹൃത്ത്. സി.ബി.എസ്.ഇ. സ്കൂൾ കലോത്സവ വിജയിയാണ്.
ചെർപ്പുളശ്ശേരി ഇംഗ്ലീഷ് മീഡിയം സെൻട്രൽ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് കാലടി ശ്രീ ശങ്കര കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി. കുട്ടിക്കാലത്ത് കൂടെക്കൂട്ടിയ സംഗീതം കോളേജിലെത്തിയപ്പോൾ പിടിമുറുക്കി. ഒപ്പം സിനിമയും ഇഷ്ടമേഖലയായി. പൊതുവേദികളിൽ ഗോകുൽ സംഗീതപരിപാടികൾ അവതരിപ്പിക്കാറുണ്ട്.
ട്രോളുകൾ, ചെറുകഥകൾ, നുറുങ്ങു തമാശകൾ എന്നിവയൊക്കെയാണ് ഇഷ്ടം. ചെറുകവിതകൾ എഴുതുവാനും പ്രത്യേക താത്പര്യം പ്രകടിപ്പിക്കുന്നു. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ് വിദ്യാർത്ഥി.