പുതിയ തലമുറയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ശ്രദ്ധേയനാണ് ബി.എസ്.ബിമിനിത്. ഇന്റര്‍നെറ്റിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചും ഉള്ളുകള്ളികളെക്കുറിച്ചുമുള്ള ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല ജേര്‍ണലിസം വിഭാഗം എന്നിവിടങ്ങളില്‍ വിദ്യഭ്യാസം. ഹിബിസ്കസ് ഡിജിറ്റല്‍ മീഡിയയില്‍ സബ് എഡിറ്ററായി മാധ്യമപ്രവര്‍ത്തനം തുടങ്ങി. പിന്നീട് ദീപിക ദിനപത്രത്തില്‍. 2009 മുതല്‍ മാതൃഭൂമി ദിനപ്പത്രത്തില്‍ ചേര്‍ന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ വിഭാഗത്തില്‍.
നവമാധ്യമങ്ങളുടെ പുതിയ ആകാശങ്ങള്‍ എന്ന പുസ്തകം കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.