Basil K Peter

Basil K Peter
1 POSTS0 COMMENTS
എറണാകുളം ജില്ലയിൽ അങ്കമാലി തുറവൂർ സ്വദേശിയാണ് ബേസിൽ കെ.പീറ്റർ. 1997 ഏപ്രിൽ 23ന് കെ.വി. പീറ്ററിന്റെയും ബിന്ദുവിന്റെയും മകനായി ജനിച്ചു. തുറവൂർ സെന്റ് അഗസ്റ്റിൻസ് യു.പി.എസ്., മാർ അഗസ്റ്റിൻസ് എച്ച്.എസ്., മഞ്ഞപ്ര ഗവ. എച്ച്.എസ.എസ്. എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
ആലുവ യു.സി. കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി.

‘പെരുമ’കളുടെ ഓണക്കാലം

നാടെങ്ങും മലയാളി ഓണച്ചൂടിലാണ്. ഓണക്കാലത്തോടൊപ്പം നീലക്കുറുഞ്ഞിയെന്നോണം 'കേരളീയ സംസ്കാരത്തിന്റെ' അത്യപൂർവ്വ കാഴ്ചകളുടെ വസന്തകാലംകൂടി വരവായി. മലയാളത്തനിമക്കൊത്ത വേഷങ്ങൾ വാരിച്ചുറ്റി തിരക്കിട്ട ഓട്ടങ്ങൾക്കിടയിൽ സംസ്കാരത്തെ 'കുത്തഴിഞ്ഞുപോകാതെ' മുറുകെ പിടിക്കാൻ പാടുപെടുകയാണ് മലയാളി. തമിഴ്നാടൻ പുക്കൾ മലയാളിയുടെ തിരുമുറ്റത്തെ പൂക്കളങ്ങളിൽ മാവേലിയെ വരവേൽക്കാൻ നിറപുഞ്ചിരിയുമായി കാത്തുകിടപ്പാണ്. തമിഴ്നാടൻ പുക്കൾ മലയാളിയുടെ തിരുമുറ്റത്തെ പൂക്കളങ്ങളിൽ മാവേലിയെ വരവേൽക്കാൻ നിറപുഞ്ചിരിയുമായി കാത്തുകിടപ്പാണ്. റെഡിമെയ്ഡ് ഓണസദ്യയുണ്ണാനുള്ള കാത്തിരിപ്പിന്റെ വിരസതയകറ്റാൻ ചാനലുകളിൽ ഓണച്ചിത്രങ്ങളുടെ നീണ്ട നിര. ഉപ്പ് തൊട്ട് കർപ്പൂരം...