Aswathi Purushothaman

Aswathi Purushothaman
2 POSTS0 COMMENTS
കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിനിയായ അശ്വതി പുരുഷോത്തമന്‍ 1998 സെപ്റ്റംബര്‍ 18ന് പുരുഷോത്തമന്റെയും ബിന്ദുവിന്റെയും മകളായി ജനിച്ചു. തലമുണ്ട എൽ.പി. സ്കൂൾ, കാഞ്ഞിരോട് ശങ്കരവിലാസം യു.പി. സ്കൂൾ, മുണ്ടേരി ഗവ.ഹയർ സെക്കന്‍ഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം.
ചക്കരക്കല്ല് അംബീഷ്യസ് കോളേജില്‍ നിന്ന് ബി.കോം ബിരുദം നേടി. ഇപ്പോള്‍ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം തീരുമ്പോൾ മണ്ണോടു ചേരട്ടെ..!  

ഭാവനാലോകം

ബുദ്ധിയുടെ വ്യായാമശാലയിൽ ഞാൻ ഒരു മാവ് നട്ടു. അത് പൂക്കുകയും കായ്ക്കുകയും ചെയ്തു. മാമ്പഴം കഴിക്കാൻ അണ്ണാറക്കണ്ണൻമാർ, വവ്വാൽ, കുഞ്ഞിക്കിളി എല്ലാവരും വന്നു. അതാ മാവിനെ ചുറ്റിപ്പറ്റി അവിടെ ഒരു ഭാവനാലോകം പിറവി കൊണ്ടു. ഒരു പക്ഷേ കോൺക്രീറ്റ് കെട്ടിടമാണിവിടെ വേര് പിടിച്ചതെങ്കിൽ അസ്വസ്ഥതയും, പരാതികളും, പാരപ്പണിയും തലപൊക്കിയേനെ...! ഹോ! എന്തൊരാശ്വാസം!!